ad
Deshabhimani

നവകേരളം സിറ്റിസൺ റെസ്‌പോൺസ് പരിപാടി തുടങ്ങി

navakeralam

നവകേരളം സിറ്റിസൺ റസ്‌പോൺസ്‌ പ്രോഗ്രാമിന്റെ അഭിപ്രായശേഖരണത്തിന്റെ ജില്ലാ ഉദ്‌ഘാടനം കോതമംഗലത്ത്‌ ആന്റണി ജോൺ എംഎൽഎ നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Jan 02, 2026, 01:15 AM | 1 min read


കൊച്ചി

നവകേരള വികസന ക്ഷേമ പഠനപരിപാടിക്ക്‌ (നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം) ജില്ലയിൽ ഉജ്വല തുടക്കം. കോതമംഗലം ബിഷപ് ഹൗസിൽ രൂപതാ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിൽനിന്ന് അഭിപ്രായശേഖരണം നടത്തി ആന്റണി ജോൺ എംഎൽഎ ജില്ലാ ഉദ്ഘാടനം നിർവഹിച്ചു.


സാധാരണക്കാരായ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുമ്പോൾ മാത്രമെ ഒരു നാട് പുരോഗമിക്കുകയുള്ളൂവെന്നും ഇത്തരത്തിൽ വിവരശേഖരണം നല്ല കാര്യമാണെന്നും ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. കോതമംഗലം നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു അധ്യക്ഷയായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ ബി ബിജു, കൗൺസിലർ അഡ്വ. ഷിബു കുര്യാക്കോസ്, സിറ്റിസൺസ് റസ്പോൺസ് പ്രോഗ്രാം ജില്ലാ സമിതി അംഗം ജുബൈരിയ ഐസക്, വികാരി ജനറൽ ഫാ. പയസ് മലേക്കണ്ടത്തിൽ, ഫാ. ഷാജി മാത്യു മുണ്ടയ്ക്കൽ, ഡി ഉല്ലാസ് തുടങ്ങിയവർ സംസാരിച്ചു.


നവകേരള സൃഷ്ടിക്കായി നടപ്പാക്കിയ വിവിധ വികസന–സാമൂഹിക ക്ഷേമ പദ്ധതികൾ ജനജീവിതത്തിൽ സൃഷ്ടിച്ച മാറ്റങ്ങളും അവയെക്കുറിച്ചുള്ള അനുഭവങ്ങളും പുതിയ നിർദേശങ്ങളും നേരിട്ട് ശേഖരിക്കാനാണ്‌ പരിപാടി ആവിഷ്‌കരിച്ചത്‌. ഫെബ്രുവരി 28 വരെയാണ് പരിപാടി. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും പദ്ധതിയുടെ ഭാഗമാകാം. വളന്റിയർമാർ വീടുകളിലെത്തിയാണ് അഭിപ്രായശേഖരണം നടത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home