നാഷണൽ മൂട്ട് കോർട്ട് മത്സരം : പൂനെ സിമ്പയോസിസ് വിജയികൾ

ജസ്റ്റിസ് എസ് ഈശ്വരൻ, ടി എ ഷാജി, അശോക് എം ചെറിയാൻ, ടി പി രമേശ്, കെ കെ നാസ്സർ എന്നിവർ മത്സര വിജയികളോടൊപ്പം
കൊച്ചി : ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയും നുവാൽസും സംയുക്തമായി സംഘടിപ്പിച്ച നാഷണൽ മൂട്ട് കോർട്ട് മത്സരത്തിൽ പൂനെ സിമ്പയോസിസ് വിജയികളായി. ഭവിക സിക്ക, ഉർജ മിഹിർ നഗ്ഡ എന്നിവരാണ് ടീമംഗങ്ങൾ. കേരള ലോ അക്കാദമി ലോ കോളേജിനാണ് രണ്ടാം സ്ഥാനം. മാത്യു ജോർജ് കെ, വൈഷ്ണവി നാഗരാജ് എന്നിവരാണ് ടീമംഗങ്ങൾ.
ഉർജ മിഹിർ നഗ്ഡയാണ് ഫൈനൽസിലെ ബെസ്റ്റ് സ്പീക്കർ. അൻവിത ത്രിപാഠിയാണ് പ്രിലിംസിലെ ബെസ്റ്റ് സ്പീക്കർ. നുവാൽസിനും ഒ പി ജിൻഡാൽ യൂണിവേഴ്സിറ്റിക്കുമാണ് പ്രിലിംസിലെ ബെസ്റ്റ് അർഗുമെൻ്റ് നോട്ടിനുള്ള സമ്മാനം.
സമാപന പരിപാടി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് ഈശ്വരൻ ഉദ്ഘാടനം ചെയ്തു. അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അശോക് എം ചെറിയാൻ അദ്ധ്യക്ഷനായി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ ഷാജി, ടി പി രമേശ്, കെ.കെ നാസ്സർ, സന്ദീപ് എം.എൻ, ഡോ. ജിജി പി വി, അവന്തിക ജോജു, പ്രിയൽ പി, നമിത ജോർജ്, ആദിൽ പി, എന്നിവർ സംസാരിച്ചു.










0 comments