ad
Deshabhimani

ലൈൻമാൻ ടി കെ നസീറിന് ദേശീയ പുരസ്കാരം

National Award

മികച്ച ലൈൻമാനുള്ള ദേശീയ 
പുരസ്കാരവുമായി ടി കെ നസീർ

വെബ് ഡെസ്ക്

Published on Mar 09, 2026, 02:37 AM | 1 min read

ആലുവ


കെഎസ്ഇബി ആലുവ ടൗൺ സെക്‌ഷനിലെ ലൈൻമാൻ ടി കെ നസീറിന് ദേശീയ പുരസ്കാരം.


കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി ലൈൻമാൻ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലാകെയുള്ള 48 പവർ യൂട്ടിലിറ്റികളിൽ മികച്ച അഞ്ച് ലൈൻമാന്മാരിൽ ഒരാളായാണ് നസീറിനെ തെരഞ്ഞെടുത്തത്. അതോടൊപ്പം സെൻട്രൽ ഇലക്ടിസിറ്റി അതോറിറ്റി കേരളത്തിൽനിന്ന് ബെസ്റ്റ് ലൈൻമാനായും നസീറിനെ തെരഞ്ഞെടുത്തു.


കേന്ദ്ര ഊർജ സഹമന്ത്രിയിൽനിന്ന്‌ അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി.വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി ഫോണിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home