ad
Deshabhimani

കേരളത്തെ മുന്നോട്ടുനയിക്കുന്നത്‌ പുരോഗമന ക്ഷേമ-വികസന മാതൃക: എൻ എസ്‌ മാധവൻ

n s madhavan
വെബ് ഡെസ്ക്

Published on Nov 24, 2025, 02:30 AM | 1 min read


കൊച്ചി

1957 മുതലുള്ള ഇടതുമൂല്യമുള്ള സർക്കാരുകളുടെ വിശാലമായ സാമൂഹിക പരിവർത്തന കാഴ്‌ചപ്പാടിന്റെ ആകെത്തുകയാണ്‌ ഇന്നത്തെ ‘കേരള മോഡൽ’ എന്ന്‌ എഴുത്തുകാരൻ എൻ എസ്‌ മാധവൻ. ഇ‍ൗ പുരോഗമന ക്ഷേമ- വികസന മാതൃകയാണ്‌ കേരളത്തെ മുന്നോട്ടുനയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടപ്പള്ളി കേരള മ്യൂസിയം ജിയോജിത് ഫൗണ്ടേഷനുമായി ചേർന്ന്‌ സംഘടിപ്പിച്ച ജനൽ ടോക്‌സിന്റെ ഭാഗമായി ‘റീവിസിറ്റിങ്‌ ദ കേരള മോഡൽ’ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


കേരളത്തിന്റേത്‌ വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ഭൂപരിഷ്‌കരണം, സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി രൂപപ്പെട്ട വികസന മാതൃകയാണ്‌. പിന്നാക്ക മേഖലയിലുൾപ്പെടെ ലിംഗഭേദമില്ലാതെ വിദ്യാഭ്യാസമെത്തിക്കാനായി. ആരോഗ്യ മേഖലയിലടക്കം പല വികസന സൂചികകളിലും കേരളം വികസിത രാജ്യങ്ങൾക്കൊപ്പമാണ്‌. വിദേശനിക്ഷേപത്തിലൂടെയും വിപണി ഉദാരവൽക്കരണത്തിലൂടെയും പുതുകാലത്തിന്റെ സാമൂഹിക പരിവർത്തനത്തിലൂടെയാണ്‌ കേരളം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള മ്യൂസിയം ഡയറക്ടർ അതിഥി സക്കറിയ അധ്യക്ഷയായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home