ad
Deshabhimani

അഡ്വ. എൻ എ അലിയെ അനുസ്മരിച്ചു

N A ALI

N A ALI

വെബ് ഡെസ്ക്

Published on Sep 18, 2026, 01:43 AM | 1 min read

പറവൂർ


​സിപിഐ എം നേതാവും ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ദീർഘകാലം പറവൂർ നഗരസഭാ അധ്യക്ഷനുമായിരുന്ന അഡ്വ. എൻ എ അലിയുടെ രണ്ടാം ചരമവാർഷികദിനം സിപിഐ എം പറവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ പാർടി ഏരിയ കമ്മിറ്റി ഓഫീസിൽ ടി എസ് രാജനും പറവൂർ നഗരത്തിൽ കെ എ വിദ്യാനന്ദനും പതാക ഉയർത്തി.


വൈകിട്ട് പഴയ മുനിസിപ്പൽ പാർക്കിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ കെ എ വിദ്യാനന്ദൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ, എരിയ കമ്മിറ്റി അംഗങ്ങളായ എം ആർ റീന, എൻ എസ് അനിൽകുമാർ, കെ ജെ ഷൈൻ, ലോക്കൽ സെക്രട്ടറിമാരായ സി പി ജയൻ, പി പി അജയകുമാർ എന്നിവർ സംസാരിച്ചു. എൻ എ അലിയുടെ പത്നി പ്രൊഫ. റുഖിയ അലി പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home