ad
Deshabhimani

ഓട്ടോകളുടെ അനധികൃത സർവീസ്: 40 കേസിലായി 1.17 ലക്ഷം രൂപ പിഴ

MVD Fine
വെബ് ഡെസ്ക്

Published on Sep 04, 2026, 01:57 AM | 1 min read

കൊച്ചി


അനധികൃത സർവീസ്‌ നടത്തിയ ഓട്ടോറിക്ഷകൾക്ക്‌ മോട്ടോർ വാഹനവകുപ്പ് നടത്തിയ 40 ഇ -ചല്ലാനുകൾ വഴി 1,17,750 രൂപ പിഴ ഈടാക്കി. നാല് പ്രത്യേക സ്ക്വാഡുകളാണ് പരിശോധന നടത്തിയത്‌. എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, ആലുവ, വൈറ്റില ഹബ്, കളമശേരി, തൃപ്പൂണിത്തുറ, കാക്കനാട് മേഖലകളിലായി 60 ഓട്ടോറിക്ഷകൾ പരിശോധിച്ചു.


മറ്റു ജില്ലകളിൽ രജിസ്റ്റർ ചെയ്തശേഷം നഗരത്തിൽ പെർമിറ്റില്ലാതെ അനധികൃതമായി ഓടുന്ന 10 ഓട്ടോറിക്ഷകൾ പിടികൂടി പിഴ ചുമത്തി. ഫിറ്റ്നസില്ലാത്ത ആറും നികുതി അടയ്ക്കാത്ത 16ഉം ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ചും ഓട്ടോറിക്ഷകൾക്കെതിരെ രേഖകളില്ലാതെ വാഹനമോടിച്ച മൂന്ന് ഡ്രൈവർമാർക്കെതിരെയും നിയമനടപടി സ്വീകരിച്ചു.


കൂടാതെ സ്റ്റേജ് ക്യാരേജ് ഉൾപ്പെടെയുള്ള മറ്റുവാഹനങ്ങളിൽ കണ്ടെത്തിയ 176 നിയമലംഘനങ്ങൾക്ക് 4,10,000 രൂപ പിഴയും ചുമത്തി.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home