ad
Deshabhimani

കച്ചേരിത്താഴത്തെ ഗർത്തം മൂടി 
പഴയ ഓടകൾ അടയ്ക്കും

Muvattupuzha
വെബ് ഡെസ്ക്

Published on Sep 12, 2025, 02:35 AM | 1 min read


മൂവാറ്റുപുഴ

കച്ചേരിത്താഴം പാലത്തിനുസമീപം റോഡരികിലുണ്ടായ ഗർത്തം മൂടുന്നതിന് കിഫ്ബി ഉന്നതാധികാരസമിതി യോഗം തീരുമാനിച്ചു. ഗർത്തമുണ്ടായ ഭാഗത്ത് വിദഗ്ധപരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കിയതിന്റെ ഭാഗമായാണ് തീരുമാനമെടുത്തത്.


എൻസിഇഎസ്എസ് വിദഗ്ധസംഘം നടത്തിയ പരിശോധനയിൽ ഗർത്തമുണ്ടായ ഭാഗത്തുള്ള ബലക്ഷയം സംഭവിച്ച കൽക്കെട്ടുകൊണ്ടുള്ള പഴയ ഓടകൾ കണ്ടെത്തി. റോഡ് നിരപ്പിൽനിന്ന് ഒന്നരമീറ്റർ താഴെ തുടങ്ങി പുഴയരികിൽ ഏഴു മീറ്റർ താഴ്ചയുള്ള ഇവ പ്രഷർസിമന്റ്‌ ഗ്രൗട്ട് ഉപയോഗിച്ച് അടയ്ക്കും. റോഡിന് ഇരുവശത്തും പുഴയിലേക്കുള്ള പുതിയ ഓടകൾ നിർമിക്കുന്നതിനുള്ള ജോലികൾ തുടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home