ad
Deshabhimani

മൂവാറ്റുപുഴ ട‍ൗൺ വികസനം ; പുതിയ വൈദ്യുതിത്തൂണുകൾ 
സ്ഥാപിച്ചുതുടങ്ങി

Muvattupuzha
വെബ് ഡെസ്ക്

Published on Sep 21, 2025, 02:07 AM | 1 min read


മൂവാറ്റുപുഴ

മൂവാറ്റുപുഴ ടൗണിൽ കച്ചേരിത്താഴത്തെ റോഡ് വികസനത്തിന്റെ ഭാഗമായി ഓടകൾ നിർമിക്കുന്നതിനൊപ്പം റോഡിലുണ്ടായിരുന്ന പഴയ വൈദ്യുതിത്തൂണുകൾ മാറ്റി പുതിയവ സ്ഥാപിച്ചുതുടങ്ങി. റോഡിൽ ഗർത്തമുണ്ടായത് മൂടുന്നത് അവസാനഘട്ടത്തിലാണ്. ഈ ഭാഗത്ത് റോഡ് ഉൾപ്പെടെ ബലപ്പെടുത്തി ടാറിങ് പൂർത്തിയാക്കാനുണ്ട്. കിഫ്ബിയുടെ സഹായത്തോടെ കെആർഎഫ്ബിയാണ് നിർമാണം നടത്തുന്നത്. ടൗൺ വികസനത്തിന്റെ ഭാഗമായി പിഒ ജങ്‌ഷന്റെ നവീകരണവും കച്ചേരിത്താഴംവരെയുള്ള റോഡിന്റെ അവസാനഘട്ട ടാറിങ്‌, നടപ്പാത നിർമാണം ഉൾപ്പെടെ പൂർത്തിയാകാനുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home