മഞ്ഞുമ്മൽ മുട്ടാർ റോഡ് വികസനം: കല്ലിട്ടുതുടങ്ങി

കളമശേരി
മഞ്ഞുമ്മൽ മുട്ടാർ റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി കല്ലിട്ടുതുടങ്ങി. കരാറുകാരായ ക്രൗൺഡ് ഈഗിൾ സർവേ ജീവനക്കാരാണ് ഫാക്ട് കവലയിൽനിന്ന് കല്ലിട്ടുതുടങ്ങിയത്. ഫാക്ട് ട്രെയിനിങ് സ്കൂളിന് തെക്കോട്ടുള്ള ഭാഗത്താണ് കല്ലിടുന്നത്.
റോഡിന് 15 മീറ്റർ വീതി കിട്ടുന്നരീതിയിലാണ് നിർമാണം. 1.5 കിലോമീറ്ററോളം കല്ലിട്ടുകഴിഞ്ഞു. 3.5 കിലോമീറ്റർ കല്ല് ഇടുന്നതിനാണ് കരാർ. മഞ്ഞുമ്മൽ മുട്ടാർ പാലംമുതൽ അയ്യൻകുളംവരെ റോഡിനായി നേരത്തേതന്നെ സ്ഥലം എടുത്തിട്ടുണ്ട്.










0 comments