കളമശേരിയിൽ ലീഗിൽ പോര് മുറുകുന്നു; ജാഥയ്‌ക്ക് ഗ്രൂപ്പ് തിരിഞ്ഞ് ബോർഡ്

കളമശേരി
തെരഞ്ഞെടുപ്പ് അടുത്തതോടെ ലീഗിൽ അഹമ്മദ് കബീർ വിഭാഗത്തെ തഴയുന്നതായി ആക്ഷേപം.
സൗത്ത് കളമശേരിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച ജാഥാ സ്വീകരണകവാടം അഹമ്മദ് കബീറിന്റെ പടമില്ലാതെയാണ് സ്ഥാപിച്ചത്. ലീഗിൽ കളമശേരിയിലെ ഭൂരിപക്ഷ വിഭാഗമായ കബീർപക്ഷത്തെ ഇത് ചൊടിപ്പിച്ചു. ഇതോടെ കളമശേരിയിൽ സ്വീകരണകേന്ദ്രത്തിന് ചുറ്റുമായി വ്യാപകമായി ജാഥയെ അഭിവാദ്യം ചെയ്യുന്ന ബോർഡ് സ്ഥാപിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. അഹമ്മദ് കബീറിന്റെയും വി ഡി സതീശന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് ബോർഡുകൾ.










0 comments