ad
Deshabhimani

മുപ്പത്തടം സ്കൂളിന്‌ പുതിയമുഖം; കെട്ടിടവും കവാടവും ഇന്ന്‌ തുറക്കും

muppathadam ghss
വെബ് ഡെസ്ക്

Published on Nov 03, 2025, 03:11 AM | 1 min read


ആലുവ

ശതാബ്ദി പിന്നിട്ട മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മന്ത്രി പി രാജീവിന്റെ ഇടപെടലിൽ പുതിയ കെട്ടിടവും കവാടവും. ഹൈടെക് മാതൃകയിൽ മൂന്നു നില കെട്ടിടസമുച്ചയവും കവാടവും 3.6 കോടി രൂപ ചെലവിലാണ് നിർമിച്ചത്. തിങ്കൾ രാവിലെ 9.30ന് മന്ത്രി പി രാജീവ് പുതിയ കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്യും. ഫാക്ട്‌ ടെക്നിക്കൽ ഡയറക്ടർ ഡോ. കെ ജയചന്ദ്രൻ മുഖ്യാതിഥിയാകും.


സംസ്ഥാന സർക്കാർ പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി ഒരുകോടി രൂപയും എഫ്എസിടിയുടെ പൊതുനന്മ ഫണ്ട് 2.60 കോടിയുമാണ് പി രാജീവ് ലഭ്യമാക്കിയത്. ഹൈടെക് ക്ലാസ് മുറികൾ, ഓഫീസ് അടക്കം 12 മുറികളാണ് നിർമിച്ചിട്ടുള്ളത്. എൽസിഡി പ്രൊജക്ടർ, എൽഇഡി ടിവികൾ ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടെയാണ് ക്ലാസ് മുറികൾ സജ്ജീകരിക്കുന്നത്. 1917 ൽ തുടങ്ങിയ സ്കൂളിൽ വിവിധ വിഭാഗങ്ങളിലായി 1118 കുട്ടികളാണ് പഠിക്കുന്നത്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ മോഡൽ സ്കൂൾ ആണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home