മുനമ്പത്ത് ഭൂനികുതി സ്വീകരിക്കാൻ തടസ്സമില്ല

ഫാ. മോൺസി വർഗീസ് അറക്കൽ കുഴുപ്പിള്ളി വില്ലേജ് ഓഫീസിൽ കരം അടയ്‌ക്കാനെത്തിയപ്പോൾ
വൈപ്പിൻ
മുനമ്പം പ്രശ്‌നഭൂമിയിൽ താമസിക്കുന്നവർക്ക് കരം അടയ്‌ക്കാൻ തടസ്സമില്ലെന്നും പോക്കുവരവിനുള്ള അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും റവന്യു അധികൃതർ വ്യക്തമാക്കി.
സുപ്രീംകോടതിയിൽ നടന്ന വാദത്തിൽ ജുഡീഷ്യൽ കമീഷന്റെ പ്രവർത്തനം അനുവദിച്ചുകൊണ്ട് തൽസ്ഥിതി നിലനിർത്തണം എന്ന താൽക്കാലിക ഉത്തരവ് വന്നതോടെ റവന്യു ഉദ്യോഗസ്ഥർക്കിടയിൽ ഉണ്ടായ വ്യക്തതക്കുറവ് തിങ്കൾ വൈകിട്ടോടെ പരിഹരിച്ചിരുന്നു. കരം അടയ്‌ക്കൽ, പോക്കുവരവിനുള്ള അപേക്ഷ സ്വീകരിക്കൽ തുടങ്ങിയവയ്‌ക്ക് വില്ലേജ് ഓഫീസർക്ക് കലക്ടർ അനുമതി നൽകിയതോടെയാണ് നടപടി പുനരാരംഭിച്ചത്.
വേളാങ്കണ്ണി മാതാ പള്ളി മേടയുടെ സ്ഥലത്തിന്റെ കരം ഉൾപ്പെടെ നിരവധിപേരുടെ കരം അടച്ചുകഴിഞ്ഞു. വലിയവീട്ടിൽ ജോസി മാനുവലിന്റെ പോക്കുവരവിനുള്ള അപേക്ഷയും സ്വീകരിച്ചു. വേളാങ്കണ്ണിമാതാ പള്ളി സഹവികാരി ഫാ. മോൺസി വർഗീസ് അറക്കൽ, ലൈജി ജോളി വലിയവീട്ടിൽ തുടങ്ങിയവരും കുഴുപ്പിള്ളി വില്ലേജ് ഓഫീസിൽ കരമടച്ചു.










0 comments