മുനന്പത്ത് നീതി; സർക്കാരിന് അഭിവാദ്യം

എല്‍ഡിഎഫ് സര്‍ക്കാരിനെ അഭിവാദ്യം ചെയ്ത് സിപിഐ എം മുനന്പത്ത് നടത്തിയ സമ്മേളനം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു
വൈപ്പിൻ
മുനമ്പം ഭൂമിപ്രശ്നത്തിൽ ആശങ്കകൾക്ക് പരിഹാരമായി നീതി നടപ്പാക്കിയ എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് മുനമ്പം വേളാങ്കണ്ണി പള്ളിക്കുസമീപം നടത്തിയ പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്‌ഘാടനംചെയ്‌തു.
വിഷയത്തിൽ സിപിഐ എമ്മും സർക്കാരും നടത്തിയ ഇടപെടലുകൾ ഹൈക്കോടതിവിധിയിലൂടെ വിജയം കണ്ടിരിക്കുകയാണെന്ന് സതീഷ് പറഞ്ഞു.
ഇവിടെ ജീവിക്കുന്ന മുഴുവൻ ആളുകൾക്കും മരണംവരെ ഇവിടെ തുടരാനുള്ള പോരാട്ടത്തിൽ സിപിഐ എം ഒപ്പമുണ്ടാകും. ഭൂമി വിഷയത്തിൽ ലീഗ് എംഎൽഎമാർ നിയമസഭയിൽ നടത്തിയ അഭിപ്രായങ്ങളോട് യുഡിഎഫ് നേതൃത്വവും വി ഡി സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസുകാരും പ്രതികരിക്കണം. ഈ വിഷയത്തിലുള്ള അവരുടെ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയണമെന്നും സതീഷ് പറഞ്ഞു.
ജനഹിത ബീച്ച് റോഡിൽനിന്ന് ആരംഭിച്ച ബഹുജന പ്രകടനത്തിനുശേഷം നടന്ന സമ്മേളനത്തിൽ സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ, കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ, ലോക്കൽ സെക്രട്ടറി എ കെ ഗിരീഷ്, ജില്ലാ പഞ്ചായത്ത് അംഗം എം ബി ഷൈനി, പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ എന്നിവർ സംസാരിച്ചു.










0 comments