തണ്ണീർപ്പന്തൽ ഒരുക്കി

വെണ്ണല സഹകരണ ബാങ്ക് ആരംഭിച്ച തണ്ണീർപ്പന്തൽ അഡ്വ. എ എൻ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
മുളന്തുരുത്തി
കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് നേതൃത്വത്തിൽ മുളന്തുരുത്തി പഞ്ചായത്ത് ഓഫീസിനുമുന്നിൽ തണ്ണീർപ്പന്തൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് ഉദ്ഘാടനം ചെയ്തു.
ബാങ്ക് വൈസ് പ്രസിഡന്റ് പി വി ചന്ദ്രബോസ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു അനിൽകുമാർ, ഒ എ മണി, ലതിക അനിൽ, ജോയൽ കെ ജോയി, ബിനോയി ഹരിദാസ്, എൻ ടി കുഞ്ഞുമോൾ, പി ഡി രമേശൻ തുടങ്ങിയവർ സംസാരിച്ചു.
കൊച്ചി
കനത്ത വേനൽച്ചൂടിൽ ആശ്വാസമേകൻ തണ്ണീർപ്പന്തലൊരുക്കി വെണ്ണല സഹകരണ ബാങ്ക്. വെണ്ണല വെടിയൂർ മഠം ക്ഷേത്രത്തിനുസമീപം ആരംഭിച്ച സഹകരണ തണ്ണീർപ്പന്തൽ ബാങ്ക് പ്രസിഡന്റ് അഡ്വ. എ എൻ സന്തോഷ് ഉദ്‌ഘാടനം ചെയ്തു.
ബാങ്ക് ഭരണസമിതി അംഗം എസ് മോഹൻദാസ് അധ്യക്ഷനായി. കെ ജി സുരേന്ദ്രൻ, ആശാകലേഷ്, വിനീത സക്‌സേന, വി കെ വാസു, എം ടി മിനി എന്നിവർ സംസാരിച്ചു. സംഭാരം, തണ്ണിമത്തൻ, തണുത്ത വെള്ളം എന്നിവ സൗജന്യമായി വിതരണം ചെയ്യുന്ന തണ്ണീർപ്പന്തൽ മെയ് 20 വരെ എല്ലാ ദിവസവും രാവിലെ 10 മുതൽ രണ്ടുവരെ പ്രവർത്തിക്കും.










0 comments