ad
Deshabhimani

ചിത്ര സുകുമാരന് കേരള സംഗീതനാടക അക്കാദമി അവാർഡ്‌ ; മോഹിനിയാട്ടത്തിലെ 
തനതുശൈലിക്കുള്ള അംഗീകാരം

mohiniyattam
വെബ് ഡെസ്ക്

Published on Feb 20, 2026, 01:45 AM | 1 min read


കൊച്ചി

മോഹിനിയാട്ടം അവതരണത്തിൽ തനതുശൈലി വികസിപ്പിച്ച ചിത്ര സുകുമാരന് കേരള സംഗീതനാടക അക്കാദമിയുടെ 2025ലെ അവാർഡ്. 45 വർഷത്തിലധികമായി നൃത്തരംഗത്ത് സജീവമായുള്ള അന്താരാഷ്ട്ര വേദികളിൽ മോഹിനിയാട്ടത്തെ കേരളീയ തനിമയോടെതന്നെ എത്തിച്ച നർത്തകിയാണ് ചിത്ര സുകുമാരൻ. പാകിസ്ഥാൻ ഉൾപ്പെടെ ഇരുപത്താറിലധികം രാജ്യങ്ങളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.


കേരള സംഗീതനാടക അക്കാദമി സംഘടിപ്പിച്ച ത്രിഭംഗി മധ്യമേഖലാ നൃത്തോത്സവത്തിന്റെ ഫെസ്റ്റിവൽ ഡയറക്ടറായിരുന്നു ചിത്ര സുകുമാരൻ. പെരുമ്പാവൂർ ടിഡി റോഡ്‌ ശ്രീലകം വീട്ടിൽ ചിത്ര സുകുമാരൻ ചിത്ര ആർട്സ് ഫൗണ്ടേഷൻ സംഘടനയുടെ സ്ഥാപക കൂടിയാണ്. എസ് ആൻഡ്‌ സി മൾട്ടി കൊമേഴ്‌സ്യൽസ്‌ പ്രെവറ്റ് ലിമിറ്റഡ്‌ ചെയർമാൻ ആർ സുകുമാരൻനായരാണ് ഭർത്താവ്. അഡ്വ. പാർവതി, ഡോ. ഗോപാൽനായർ എന്നിവർ മക്കളാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home