Deshabhimani

ബിക്രമിന് പുതുജീവനേകി 
മമ്മൂട്ടിയുടെ കരുതൽ

Medical

ആലുവ രാജഗിരി ആശുപത്രിയിൽ നടന്ന ഹൃദയശസ്‌ത്രക്രിയയ്‌ക്കുശേഷം നേപ്പാൾ ബാലൻ ബിക്രമിനൊപ്പം ചികിത്സിച്ച ഡോ. എസ് വെങ്കിടേശ്വരൻ, കൽപ്പറ്റ മുൻ എംഎൽഎ 
സി കെ ശശീന്ദ്രൻ എന്നിവർ

വെബ് ഡെസ്ക്

Published on Oct 10, 2026, 12:51 AM | 1 min read

ആലുവ

ഹൃദയവൈകല്യം മൂലം പഠനം ഉപേക്ഷിക്കേണ്ടിവന്ന നേപ്പാളി ബാലൻ ബിക്രമിന് (17) തുണയായി നടൻ മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവർത്തനം. കൽപറ്റ എംഎൽഎ ആയിരുന്ന സി കെ ശശീന്ദ്രന്റെ ഇടപെടലിനെത്തുടർന്ന് 17കാരനായ ബിക്രമിന് ആലുവ രാജഗിരി ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭിച്ചു. ഹൃദയത്തിലെ പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ് എന്ന ജന്മനായുള്ള തകരാറും ശ്വാസകോശ ധമനിയിലെ ഉയർന്ന രക്തസമ്മർദവും മൂലം ബിക്രമിന് എട്ടാം ക്ലാസിൽ പഠനം നിർത്തേണ്ടിവന്നിരുന്നു.

മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും രാജഗിരി ആശുപത്രിയും സംയുക്തമായി നടത്തുന്ന ഹൃദ്യം പദ്ധതിയിലൂടെയാണ് ചികിത്സ ഒരുക്കിയത്.


ഡോക്ടർമാർ കത്തീറ്റർ ഉപയോഗിച്ചുള്ള താക്കോൽദ്വാര ചികിത്സയിലൂടെ ഹൃദയത്തിലെ സുഷിരം വിജയകരമായി അടച്ചു. ഒരാഴ്ചത്തെ ആശുപത്രിവാസത്തിനുശേഷം ബിക്രം വയനാട്ടിലേക്ക് മടങ്ങി. പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. മുസ്തഫ ജനീൽ, പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എസ് വെങ്കിടേശ്വരൻ, ഡോ. പ്രീതി കാഥൽ, ഡോ. കെ ബിജിന ഭരതൻ എന്നിവർ ചികിത്സയിൽ പങ്കാളികളായി. അച്ഛൻ ദല്ലോ സൗദിനൊപ്പം മൂന്ന് വർഷം മുമ്പാണ് ബിക്രവും കുടുംബവും വയനാട്ടിൽ എത്തിയത്. പഠനം തുടരാനും വോളിബോളിൽ മികവ് തെളിയിക്കാനുമുള്ള പ്രതീക്ഷയിലാണ് ബിക്രം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home