ad
Deshabhimani

മതനിരപേക്ഷതയ്‌ക്ക്‌ കരുത്തായി

Deshabhimani

സിപിഐ എം കോതമംഗലം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ദേശാഭിമാനി സെമിനാർ സംസ്ഥാന കമ്മിറ്റിയംഗം പി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 23, 2026, 01:24 AM | 1 min read

കോതമംഗലം/പറവൂർ

മതനിരപേക്ഷത സംരക്ഷിക്കാനുള്ള പോരാട്ടത്തിന്‌ കരുത്തായി ദേശാഭിമാനി മാധ്യമ സെമിനാറുകൾ. വർഗീയ, വലതുപക്ഷ ശക്തികൾ നാടിന്റെ മതനിരപേക്ഷത തകർക്കാൻ നടത്തുന്ന നീക്കങ്ങളെ തുറന്നുകാട്ടുന്നതായി ‘ഹിന്ദുത്വ കോർപറേറ്റ് അജൻഡയും മാധ്യമ പ്രതിരോധവും’ വിഷയത്തിൽ നടന്ന സെമിനാർ.


സിപിഐ എം കോതമംഗലം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ കമ്മിറ്റി അംഗം സി പി എസ് ബാലൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ആർ അനിൽ കുമാർ, ഏരിയ സെക്രട്ടറി കെ എ ജോയി, കെ പി മോഹനൻ, കെ കെ ശിവൻ, ആന്റണി ജോൺ, ജേക്കബ് ഇട്ടൂപ്പ് എന്നിവർ സംസാരിച്ചു.


സിപിഐ എം പറവൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം ടി എസ് രാജൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി വി നിധിൻ, ജില്ലാ കമ്മിറ്റി അംഗം പി എസ് ഷൈല, ഡോ. കെ വി കുഞ്ഞിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.


ഇന്ന്‌ 4 ഏരിയകളിൽ സെമിനാർ

കൊച്ചി

ദേശാഭിമാനി പത്രപ്രചാരണത്തിന്റെ ഭാഗമായി സിപിഐ എം സംഘടിപ്പിക്കുന്ന മാധ്യമ സെമിനാറുകൾ ബുധൻ വൈകിട്ട്‌ അഞ്ചിന്‌ കളമശേരി, കൊച്ചി, അങ്കമാലി, കൂത്താട്ടുകുളം ഏരിയകളിൽ നടക്കും. ‘ ഹിന്ദുത്വ കോർപറേറ്റ് അജൻഡയും മാധ്യമ പ്രതിരോധവും' എന്ന വിഷയത്തിലാണ്‌ സെമിനാർ.

ഫോർട്ട്‌ കൊച്ചി പള്ളത്ത്‌ രാമൻ സ്‌മാരകഹാളിൽ കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ്‌ ഉദ്‌ഘാടനംചെയ്യും. അങ്കമാലി സിഎസ്‌എ ഹാളിൽ ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശനും കൂത്താട്ടുകുളം ട‍ൗൺഹാളിൽ റെസിഡന്റ്‌ എഡിറ്റർ എം സ്വരാജും ഉദ്‌ഘാടനം ചെയ്യും. നീറിക്കോട് സഹകരണ ബാങ്ക് ഹാളിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home