ad
Deshabhimani

മാറിയ കൊച്ചിക്ക് 
മാക്സി ഉറപ്പ്

mattanchery

മട്ടാഞ്ചേരിയിൽ കൊച്ചി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി സ്ഥാനാർഥി കെ ജെ മാക്സിയെ പൊന്നാട അണിയിക്കുന്നു

avatar
ഷെഹിൻഷാ

Published on Apr 02, 2026, 02:44 AM | 1 min read

മട്ടാഞ്ചേരി


‘‘കൊച്ചിയിൽ സഖാവ് അല്ലാതെ, വേറെ ആര് ജയിക്കാനാണ്’’- –മുല്ലവളപ്പിൽ ഭവനസന്ദർശനത്തിനെത്തിയ കൊച്ചി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ ജെ മാക്‌സിയെ ഹൃദയപൂർവം വരവേറ്റ് നാട്ടുകാർ പറഞ്ഞു. രണ്ടുവർഷത്തെ വികസന നേട്ടം, അവരിലൊരാളായ കെ ജെ മാക്സിയിലൂടെ സാധ്യമായതിന്റെ സന്തോഷം കൈകൊടുത്തും പൂക്കൾ സമ്മാനിച്ചും ഏവരും പങ്കിട്ടു. പൊതുപര്യടനത്തിലെ ആവേശോജ്വല സ്വീകരണങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തോടെയാണ് കെ ജെ മാക്‌സി വീടുകളിലേയ്‌ക്ക്‌ കടന്നുവന്നത്‌.


മണ്ഡലത്തിൽ ഇനി നടപ്പാക്കേണ്ട വികസനപ്രവർത്തനങ്ങൾ നാട്ടുകാർ സ്ഥാനാർഥിയോട് വിശദീകരിച്ചു. ഓരോരുത്തരെയും ശ്രദ്ധയോടെ കേട്ട മാക്സി കഴിഞ്ഞ കാലങ്ങളിലെപ്പോലെ ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകി.

രാവിലെ നസ്രത്തിൽനിന്നാണ് ഭവനസന്ദര്‍ശനം ആരംഭിച്ചത്. റോഡുകളുടെ മേന്മതന്നെയാണ് എല്ലാവർക്കും സ്ഥാനാർഥിയോട്‌ പറയാനുണ്ടായിരുന്നത്. മൂന്നാംവട്ടവും മാക്‌സിതന്നെ ജയിക്കുമെന്ന്‌ ഏവരും ആശംസിച്ചു. തുടർന്ന് അമരാവതി, മുല്ലവളപ്പ്, പനയപ്പിള്ളി കോർപറേഷൻ കോളനി എന്നിവിടങ്ങളിലും ഗൃഹസന്ദർശനം നടത്തി. കുട്ടികളും അമ്മമാരും അടക്കമുള്ളവർ സ്ഥാനാർഥിക്ക്‌ ഹൃദയാഭിവാദ്യമേകി.


ഓൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയൻ കൊച്ചി യൂണിറ്റ് സംഘടിപ്പിച്ച അഭിഭാഷക കൺവൻഷനിലും പങ്കെടുത്തു. തുടർന്ന് ഡിവൈഎഫ്ഐ കൊച്ചി മണ്ഡലം കമ്മിറ്റി നടത്തിയ ‘യൂത്ത് റൈസ് ഫോർ കൊച്ചി’ റാലിയിൽ ജനസാഗരമൊഴുകി.


ചുള്ളിക്കലിൽനിന്ന് ആരംഭിച്ച റാലി മട്ടാഞ്ചേരി മാളിയേക്കൽ ഹാളിനുമുന്നിൽ എത്തിയതോടെ മൂന്നാമതും മണ്ഡലത്തിൽ മാക്സിക്കുതന്നെ വിജയമെന്ന് ഉറപ്പിക്കുന്ന പങ്കാളിത്തം. വാദ്യമേളങ്ങളുടെ അകമ്പടിയും മുദ്രാവാക്യംവിളികളുമായി പ്രവർത്തകർ സ്ഥാനാർഥിയെ വരവേറ്റു. തുടർന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പങ്കെടുത്ത പൊതുയോഗത്തിൽ നൂറുകണക്കിനുപേർ സ്ഥാനാർഥിക്ക്‌ അഭിവാദ്യമർപ്പിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home