സംസ്ഥാന മാത്‍സ് ക്വിസ് സംഘടിപ്പിച്ചു

അങ്കമാലി ഫിസാറ്റ് എൻജിനിയറിങ് കോളേജിൽ നടന്ന സംസ്ഥാന മാത്‍സ് ക്വിസിലെ വിജയികൾ ട്രോഫിയുമായി
അങ്കമാലി
സംസ്ഥാന മാത്‍സ് ക്വിസ് അങ്കമാലി ഫിസാറ്റ് എൻജിനിയറിങ് കോളേജിൽ നടന്നു. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്നൊവേഷൻ കൗൺസിലും ഫിസാറ്റ് സയൻസ് ആൻഡ് ഹ്യുമാനിറ്റീസ് വിഭാഗവും മാത്‍സ് ക്ലബ്ബും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
കോതമംഗലം എംഎ കോളേജിലെ ഫാബ്രിസിയോ ജോസും വർഷ വി ബാബുവും ഒന്നാംസ്ഥാനം നേടി. രണ്ടും മൂന്നും സ്ഥാനങ്ങൾ മൂവാറ്റുപുഴ നിർമല കോളേജിലെ അതുൽ സിബിച്ചനും എം ജെ ഹിഷാമും എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഗായത്രി വി മല്ലയ, എ പി അതുല്യാദേവി എന്നിവര്‍ കരസ്ഥമാക്കി.
വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ് വിതരണംചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. പി ആർ മിനി, ഡീൻ ഡോ. ജി ഉണ്ണി കർത്താ, സയൻസ് ആൻഡ് ഹ്യുമാനിറ്റീസ് വിഭാഗം മേധാവി പി എസ് ജിഷ, ടി ജി ധന്യ, വി കാർത്തിക, അൻസ ആന്റു, കാതറിൻ മേരി മാത്യു തുടങ്ങിയവർ സംസാരിച്ചു.










0 comments