മോഹനൻ, ബഷീർ രക്തസാക്ഷിത്വദിനം ആചരിച്ചു

മോഹനൻ, ബഷീർ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ പൊതുസമ്മേളനം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
ചേരാനല്ലൂരിന്റെ സഖാക്കളായ മോഹനൻ, ബഷീർ രക്തസാക്ഷിത്വദിനം സിപിഐ എം നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. എല്ലാ ബ്രാഞ്ചിലും പ്രഭാതഭേരിയോടെ പതാക ഉയർത്തി. പള്ളിക്കവലയിലെ രക്തസാക്ഷി മണ്ഡപത്തിൽ എറണാകുളം ഏരിയ സെക്രട്ടറി സി മണി പുഷ്പചക്രം അർപ്പിച്ച് അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കൽ കമ്മിറ്റി അംഗം ടി പി ബാബുരാജ് അധ്യക്ഷനായി.
ലോക്കൽ സെക്രട്ടറി പി പി ജോർജ്, വി ആർ മല്ലിക, എൻ സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് ചുവപ്പുസേന പരേഡിന്റെ അകമ്പടിയോടെ നൂറുകണക്കിന് തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രകടനം നടന്നു.
കണ്ണംകുളത്ത് ചേർന്ന പൊതുസമ്മേളനം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം നിതിൻ തോമസ് അധ്യക്ഷനായി.
ലോക്കൽ സെക്രട്ടറി പി പി ജോർജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ പി ആർ റെനീഷ്, അമൽ സോഹൻ, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ്, ഡോ. എം ഡി ആലീസ് തുടങ്ങിയവർ സംസാരിച്ചു.










0 comments