ad
Deshabhimani

ലഹരിക്കെതിരെ മാരത്തണുമായി ഏഴിക്കര യുവധാര

marathon
വെബ് ഡെസ്ക്

Published on Jan 07, 2026, 12:45 AM | 1 min read


പറവൂർ

ലഹരിക്കെതിരെ ഏഴിക്കര യുവധാര സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ ഏഴിക്കര മാരത്തൺ 2026 സംഘടിപ്പിച്ചു. ചാത്തനാട് പാലത്തിനുസമീപം പഞ്ചായത്ത്‌ അംഗം എം എ രശ്മി ഫ്ലാഗ് ഓഫ് ചെയ്തു. കടക്കര കവലയിൽ നടന്ന സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സീന സജീവ് ഉദ്ഘാടനം ചെയ്തു. യുവധാര പ്രസിഡന്റ് പി ജി അനൂപ്കുമാർ അധ്യക്ഷനായി. എക്സൈസ് ഗ്രേഡ് എസ്ഐ വി എസ് ഹനീഷ് മുഖ്യാതിഥിയായി.


പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എം രാജ ഗോപാൽ, രമാദേവി ഉണ്ണിക്കൃഷ്‌ണൻ, കെ ഡി വിൻസെന്റ്, കെ ജെ ജിജോ, വി കെ പ്രമോദ്, പി കെ ശ്യാംരാജ് എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home