ad
Deshabhimani

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ: 
രഞ്ജിത് സിങ്ങും അഭിലാഷയും ജേതാക്കൾ

marathon

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ പുരുഷവിഭാഗത്തില്‍ ഒന്നാമതെത്തിയ രഞ്ജിത് സിങ്ങിന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ 
പുരസ്‌കാരം കൈമാറുന്നു

വെബ് ഡെസ്ക്

Published on Feb 09, 2026, 01:45 AM | 1 min read


കൊച്ചി

ക്ലിയോ സ്‌പോർട്‌സ് സംഘടിപ്പിച്ച നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിൽ പുരുഷവിഭാഗത്തിൽ രഞ്ജിത് സിങ്ങും വനിതാവിഭാഗത്തിൽ അഭിലാഷ സഞ്ജീവും ജേതാക്കളായി. 42.1 കിലോമീറ്റര്‍ മാരത്തണിൽ പഞ്ചാബ് അമൃത്സർ സ്വദേശിയും കരസേന ഉദ്യോഗസ്ഥനുമായ രഞ്ജിത് സിങ് രണ്ടു മണിക്കൂർ 28 മിനിറ്റ് 53 സെക്കൻഡിലാണ് ഓടിയെത്തിയത്. മഹാരാഷ്ട്ര സ്വദേശി അഭിലാഷ മൂന്നു മണിക്കൂർ 10 മിനിറ്റ് 26 സെക്കൻഡിൽ ഫിനിഷ് ചെയ്തു. പുരുഷവിഭാഗത്തിൽ ആർ എസ് മനോജ് രണ്ടാംസ്ഥാനവും വിനോദ് കുമാർ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വനിതാവിഭാഗത്തിൽ കെ എം ലക്ഷ്മി രണ്ടാമതും എസ് ദിവ്യ മൂന്നാമതും എത്തി. ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 1.25 ലക്ഷം, ഒരുലക്ഷം, 75,000 രൂപയും മെഡലും സമ്മാനിച്ചു.


ഹാഫ് മാരത്തണിലെ 18–-40 വയസ്സ്‌ പുരുഷവിഭാഗത്തിൽ ജമ്മു കശ്മീർ സ്വദേശി ആദിത്യ സിങ്ങും വനിതാവിഭാഗത്തിൽ പാലക്കാട് സ്വദേശി എസ് ഐശ്വര്യയും ഒന്നാമതെത്തി. 40-–50 വയസ്സ്‌ പുരുഷവിഭാഗത്തിൽ ഷിജോ ജോസഫും വനിതാവിഭാഗത്തിൽ റീന മനോഹറും ഒന്നാംസ്ഥാനം നേടി. 50–65 വയസ്സ്‌ പുരുഷവിഭാഗത്തിൽ അജി കുമാർ, ബഫർ, തയ്ക്കി സകിമി എന്നിവരും വനിതാവിഭാഗത്തിൽ ലൗവ്‌ലി ജോൺസണും 65 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ എസ് ഷൺമുഖവുമാണ് ഒന്നാമത്.


ഞായര്‍ പുലർച്ചെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച മാരത്തൺ ഫെഡറൽ ബാങ്ക് ചീഫ് മാർക്കറ്റിങ് ഓഫീസർ എം വി എസ് മൂർത്തി, മാരത്തൺ മെഡിക്കൽ ഡയറക്ടര്‍ ഡോ. സാവിത്രി, ടൈഗർബാം റീജണൽ മേധാവി വി സുബ്രഹ്‌മണ്യൻ, ട്രേഡ് മാർക്കറ്റിങ് മേധാവി അനൂപ് ദ്വിവേദി, ക്ലിയോ സ്‌പോർട്‌സ് ഡയറക്ടർമാരായ അനീഷ് പോൾ, ബൈജു പോൾ, ശബരിനായർ, എം ആർ കെ ജയറാം എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ആകെ 15 ലക്ഷം രൂപയുടെ പുരസ്‌കാരങ്ങളാണ് വിവിധ വിഭാഗങ്ങളില്‍ വിതരണംചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home