നിവേദനം നൽകി
മരടിൽ മഴക്കാലപൂർവ ശുചീകരണം വേഗം പൂർത്തിയാക്കണം

സ്വീറ്റ് ഇംഗ്ലീഷ്, സ്പീക്ക് ഇംഗ്ലീഷ് സമാപിച്ചു ചോറ്റാനിക്കര കണയന്നൂർ ഗ്രാമീണ വായനശാല അവധിക്കാല പഠനക്കളരിയുടെ ഭാഗമായി സംഘടിപ്പിച്ച "സ്വീറ്റ് ഇംഗ്ലീഷ്, സ്പീക്ക് ഇംഗ്ലീഷ്’ സമാപിച്ചു. സമാപനയോഗം ചോറ്റാനിക്കര പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ലൈജു ജനകൻ ഉദ്ഘാടനം ചെയ്തു. എം ഗോവിന്ദൻ അധ്യക്ഷനായി. പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ വി ആർ മനോജ് വിതരണം ചെയ്തു. ക്ലാസിന്റെ ഭാഗമായി തയ്യാറാക്കിയ ഇംഗ്ലീഷ് കൈയെഴുത്തുമാസിക പ്രകാശിപ്പിച്ചു. എ എസ് ശ്രീകുമാർ, പരിശീലകൻ മാത്യു ചെറിയാൻ, ദീപ റാണി ഷേണായി, കെ ഐ വർഗീസ്, എം എ ബാലകൃഷ്ണൻ, അഞ്ജു ബി നായർ തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. പദ്ധതിയുടെ തുടർച്ചയിൽ ഭാഷാപഠനകേന്ദ്രം ജൂൺ 10 മുതൽ ആറുമാസത്തെ അഡ്വാൻസ് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആരംഭിക്കുമെന്ന് വായനശാലാ ഭാരവാഹികൾ അറിയിച്ചു.
മരട്
മരട് നഗരസഭയിൽ അവതാളത്തിലായ മഴക്കാലപൂർവ ശുചീകരണം എത്രയുംവേഗം പൂർത്തിയാക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. കാലവർഷം മെയ് അവസാനത്തോടെ എത്തുമെന്നിരിക്കെ നഗരസഭയിലെ കാനകളിലും തോടുകളിലും ശുചീകരണം ആരംഭിച്ചിട്ടില്ല.
ഉദ്യോഗസ്ഥ അനാസ്ഥയും ഭരണനേതൃത്വത്തിന്റെ കെടുകാര്യസ്ഥതയും മഴക്കാലപൂർവ ശുചീകരണം പൂർണമായും അവതാളത്തിലാക്കി.
ശുചീകരണപ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുന്നതിന് ചെയർപേഴ്സൺ ഇടപെടണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ ചെയർപേഴ്സന് നിവേദനം നൽകി. പ്രവർത്തനങ്ങളിൽ കാലതാമസമുണ്ടായാൽ അതിശക്തമായ ജനകീയപ്രക്ഷോഭത്തിന് എൽഡിഎഫ് നേതൃത്വം കൊടുക്കുമെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ എ യു വിജു അറിയിച്ചു.









0 comments