മണീട് മിലാനോ എഫ്സി ചാമ്പ്യൻമാർ

പിറവം സെന്റ് ജോസഫ്‌സ് സ്‌കൂളിൽ നടന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ വിജയികൾ ട്രോഫിയുമായി
പിറവം
പിറവം സെന്റ് ജോസഫ്‌സ് സ്‌കൂളിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ മണീട് മിലാനോ എഫ്സി ചാമ്പ്യന്മാരായി. കെഎൽ 43 ഫോർട്ട് കൊച്ചി എഫ്‌സി റണ്ണറപ്പായി.
സ്‌കൂൾ മാനേജർ റവ. ഡോ. വർഗീസ് മഠത്തിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക ബ്രീസി പൗലോസ് അധ്യക്ഷയായി. ജിജി ജോജിമോൻ, ജോജിമോൻ ചാരുപ്ലാവിൽ, ബിച്ചു കുര്യൻ തോമസ് എന്നിവർ സംസാരിച്ചു. വിജയികൾക്ക് അനീഷ് ആച്ചിക്കൽ ട്രോഫികൾ സമ്മാനിച്ചു.










0 comments