മമ്മൂട്ടിക്ക് പത്മഭൂഷൺ : നിറഞ്ഞ ചിരിയോടെ റാഹേൽ

റാഹേലും കുടുംബവും മമ്മൂട്ടിക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ചതിലുള്ള സന്തോഷം ഡോ. വിനീത് ബിനുവിന് ലഡു നൽകി പങ്കുവയ്‌ക്കുന്നു
ആലുവ
‘എന്റെ കുഞ്ഞിന് പുതുജീവൻ നൽകിയ മനുഷ്യന് ലഭിച്ച മഹത്തായ പുരസ്‌കാരമാണിത്' നടൻ മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിച്ചതിൽ സന്തോഷം പങ്കിട്ട് ചാലക്കുടി സ്വദേശി റിയോ. മമ്മൂട്ടിയുടെ ‘വാത്സല്യം’ പദ്ധതിയിലൂടെ പുതുജീവിതം ലഭിച്ച അനേകം കുട്ടികളിലൊരാളാണ് റിയോയുടെ മകൻ ഒരുവയസ്സുകാരൻ റാഹേൽ. വൻതുക ചെലവാകുമായിരുന്ന റാഹേലിന്റെ ശസ്ത്രക്രിയ ‘വാത്സല്യം’ പദ്ധതിയിലൂടെ ആലുവ രാജഗിരി ആശുപത്രിയിൽ സൗജന്യമായാണ് നടത്തിയത്.
കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻവഴി വിവരമറിഞ്ഞ മമ്മൂട്ടി, കുഞ്ഞിനെ പദ്ധതിയിൽ ഉൾപ്പെടുത്തി ശസ്ത്രക്രിയ നടത്താൻ നിർദേശിച്ചു. മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിച്ചതിലുള്ള സന്തോഷം ശസ്ത്രക്രിയ നടത്തിയ ഡോ. വിനീത് ബിനുവിന് ലഡു നൽകി പങ്കിട്ടശേഷമാണ് കുടുംബം ആശുപത്രി വിട്ടത്.










0 comments