ad
Deshabhimani

കിരീടം ചൂടി എറണാകുളം മഹാരാജാസ്

Maharajas Collage
വെബ് ഡെസ്ക്

Published on Feb 05, 2026, 01:47 AM | 1 min read


കോട്ടയം

അരങ്ങിലെ അഭിനയങ്ങൾ കാഴ്ചക്കാരുടെ മനസിലേക്ക്‌ പെയ്തിറങ്ങിയ എംജി സർവകലാശാല നാടകോത്സവത്തിന്‌ സമാപനം. എംജി സർവകലാശാല ക്യാമ്പസിൽ രണ്ട്‌ ദിവസമായി നടന്ന മത്സരത്തിൽ എറണാകുളം മഹാരാജാസ് കോളേജ്‌ കിരീടംനേടി (നാടകം– ലിബ്രെ). കാലടി ശ്രീശങ്കര കോളേജും (പാത്തുമ്മ തുരുത്ത്‌), എറണാകുളം സെന്റ് തെരേസാസ് കോളേജും (നായിക) രണ്ടാം സ്ഥാനം പങ്കിട്ടു. തൊടുപുഴ ന്യൂമാൻ കോളേജ് (തേളിന്റെ രാത്രി), പൂത്തോട്ട എസ്എൻ കോളേജ് (ഇബേര), ചൂണ്ടി ഭാരത് മാതാ ലോ കോളേജ് (ഒറ്റാൽ കുരുതി), എറണാകുളം എസ്എച്ച് കോളേജ് (വേവൽ) എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിവിധ ജില്ലകളിൽനിന്നായി 18 കോളേജുകൾ അരങ്ങിലെത്തി.


ചങ്ങനാശേരി എസ്ബി കോളേജ്, മണർകാട് സെന്റ് മേരീസ് കോളേജ്, കോട്ടയം സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട്, ആലുവ യുസി കോളേജ്, കൊച്ചിൻ കോളേജ്, ആലുവ സെന്റ് സേവ്യേഴ്സ് കോളേജ്, എം ജി സർവകലാശാല ക്യാമ്പസ്, എറണാകുളം ലോ കോളേജ്, കോഴഞ്ചേരി സെന്റ് തോമസ് കോളേജ് എന്നീ ടീമുകൾക്ക്‌ എ ഗ്രേഡുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home