ad
Deshabhimani

എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും

എം പി പത്രോസ് 
അനുസ്‌മരണം ഇന്ന്‌

m p pathrose
വെബ് ഡെസ്ക്

Published on May 16, 2026, 02:29 AM | 1 min read

നെടുമ്പാശേരി


സിപിഐ എം അങ്കമാലി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗമായിരുന്ന എം പി പത്രോസിന്റെ ഒന്നാം ചരമവാർഷിക അനുസ്‌മരണം ശനി വൈകിട്ട് ആറിന് അങ്കമാലി പാറക്കടവ് വട്ടപ്പറമ്പിൽ നടക്കും. അനുസ്‌മരണത്തിന്റെ ഭാഗമായി പ്രകടനവും പൊതുസമ്മേളനവും നടക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.


കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ, ജില്ലാ സെകട്ടറി എസ് സതീഷ് എന്നിവർ പങ്കെടുക്കും.


അനുസ്മരണത്തിന്റെ ഭാഗമായി രാവിലെ എട്ടിന് അങ്കമാലി ഏരിയ കമ്മിറ്റിക്കുകീഴിലെ എല്ലാ ലോക്കൽ കമ്മിറ്റികളിലും ബ്രാഞ്ചുകളിലും പതാക ഉയർത്തും. പ്രവർത്തകരുടെ നേതൃത്വത്തിൽ കിടപ്പുരോഗികളുടെ ഭവനസന്ദർശനം, സമാശ്വാസപ്രവർത്തനങ്ങൾ, പൊതുയിട ശുചീകരണം എന്നിവ നടത്തിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home