ad
Deshabhimani

പ്രൊഫ. എം കെ പ്രസാദിനെ അനുസ്‌മരിച്ചു

M K PRASAD

പ്രൊഫ. എം കെ പ്രസാദ് അനുസ്മരണം കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ 
ഡോ. എൻ അനിൽകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 18, 2026, 02:18 AM | 1 min read

കൊച്ചി


പരിസ്ഥിതി ശാസ്ത്രജ്ഞനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റും മഹാരാജാസ് കോളേജിലെ മുൻ പ്രിൻസിപ്പലുമായിരുന്ന പ്രൊഫ. എം കെ പ്രസാദിന്റെ സ്മരണ പുതുക്കി. മഹാരാജാസ് കോളേജ് ബോട്ടണി അലുമ്‌നി, മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ എന്നിവചേർന്ന്‌ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം കേരള ജൈവവൈവിധ്യ ബോർഡിന്റെ ചെയർമാൻ ഡോ. എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. എൽസമ്മ ജോസഫ് അറയ്ക്കൽ അധ്യക്ഷയായി.


ഡോ. കെ പി ഔസേപ്പ് സ്മാരക പ്രഭാഷണം നടത്തി. ഡോ. ടി സാബു, ഡോ. മാധവ് ഗാഡ്ഗിലിനെ അനുസ്മരിച്ചു. മഹാരാജാസിൽനിന്ന് എംഎസ്‌സി, ബിഎസ്‌സി ബോട്ടണിക്ക്‌ കൂടുതൽ മാർക്കുനേടി വിജയിച്ച സന ഷെറിനും അനിതാ സാജനും പ്രൊഫ. എം കെ പ്രസാദ് എൻഡോവ്മെന്റ് പ്രൊഫ. ഷേർളിചന്ദ്രൻ സമ്മാനിച്ചു. അഡ്വ. സാജൻ മണ്ണാളി, ഡോ. കെ കെ വിജയകുമാർ, സിഐസിസി ജയചന്ദ്രൻ, ബെഞ്ചമിൻപോൾ, ജോർജ്‌ എം അമ്പാട്ട്, ഡോ. എ കെ രമ, ജെസ്‌ മേരി ജെയിംസ്, ഡോ. എം പി ബെന്നി തോമസ്, ഡോ. സ്റ്റീഫൻ സെക്കൂറ എന്നിവർ സംസാരിച്ചു.


"സുഭാഷ് പാർക്കിലെ ചരിത്രാതീതകാലത്തെ കൗമാരം’ വിഷയത്തിൽ നടത്തിയ പഠനത്തിൽ സമ്മാനം നേടിയ മഹാരാജാസിലെ ചരിത്രവിദ്യാർഥികളായ കെ എസ്‌ ദേവിക, ടി ശിഖ, അർപ്പിത മണിലാൽ, കെ സൻ റിസ് ജോണി, കൈലാസ് മോഹൻ എന്നിവർക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. എം എ ബാലചന്ദ്രനും കെ കെ ബാലകൃഷ്ണനും കവിതകൾ ആലപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home