തൊട്ടതെല്ലാം പൊന്നാക്കി മൈക്കിള്‍ ജോ ഫ്രാൻസിസ്

മട്ടാഞ്ചേരി
പൊന്നിൻതിളക്കവുമായി എംജി സർവകലാശാല കലോത്സവത്തിൽനിന്ന് വിടവാങ്ങി മൈക്കിൾ ജോ ഫ്രാൻസിസ്. തുടർച്ചയായി അഞ്ചാംവർഷവും മൈക്കിൾ ജോ എംജി കലോത്സവത്തിൽ നിറസാന്നിധ്യമായി. തോപ്പുംപടി കുടിയൻചേരി ഫ്രാൻസിസ് മൈക്കിളിന്റെയും ഷൈനിയുടെയും മകനായ മൈക്കിൾ ജോ തേവര സേക്രഡ് ഹാർട്ട് കോളേജ് എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ അവസാനവർഷ വിദ്യാര്‍ഥിയാണ്. തിരുവല്ലയിൽ നടന്ന എംജി കലോത്സവത്തിൽ വ്യക്തിഗത മത്സരത്തിൽ വിൻഡ് ഇൻസ്ട്രുമെന്റ് ഈസ്റ്റേൺ -(ഹാർമോണിയം) ഒന്നാംസ്ഥാനം കരസ്ഥമാക്കി.
പെർക്യൂഷൻ ഇൻസ്ട്രുമെന്റ്‌സ് പാശ്ചാത്യം (ജാസ് ഡ്രം) മത്സരത്തിൽ കഴിഞ്ഞവർഷം നഷ്ടമായ ഒന്നാംസ്ഥാനം തിരികെപ്പിടിച്ചു. സർവകലാശാല ഈവർഷം തുടങ്ങിയ ഫോക്ക് ഓർക്കസ്‌ട്രയിൽ മൈക്കൾ ജോയുടെ നേതൃത്വത്തിൽ സേക്രഡ് ഹാർട്ട് കോളേജ് ഒന്നാംസ്ഥാനം നേടി. ഗ്രൂപ്പ് ഇനത്തിൽ ഇന്ത്യൻ സോങ് ഈസ്റ്റേൺ വിഭാഗത്തിൽ രണ്ടാംസ്ഥാനവും നേടി. സൈക്കോളജിസ്റ്റും വയലിനിസ്റ്റുമായ നേഹ ആഗ്നസ് സഹോദരിയാണ്.










0 comments