50 ശതമാനം വിലക്കിഴിവ് ; ലുലു ഷോപ്പിങ് ഉത്സവം തുടങ്ങി

ലുലു ഓൺ സെയില്‍ ലോഗോ കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, ലുലു ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത് എന്നിവർ ചേർന്ന് പ്രകാശിപ്പിക്കുന്നു
കൊച്ചി
ലുലുമാളില്‍ 50 ശതമാനം വിലക്കുറവുമായി "ലുലു ഓൺ സെയില്‍' ആരംഭിച്ചു. കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, ലുലു ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത് എന്നിവർ ചേർന്ന് ലോഗോ പ്രകാശിപ്പിച്ചു.
ഇടപ്പള്ളി ലുലുമാളിലെ ലുലു സ്റ്റോറുകൾ, മരട് ഫോറം മാളിലെ ലുലു ഡെയ്-ലി എന്നിവിടങ്ങളിലാണ് ഞായർവരെ 50 ശതമാനം വിലക്കുറില്‍ വില്‍പ്പന മേള നടക്കുന്നത്. ഈ ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ രാത്രി രണ്ടുവരെ സ്റ്റോറുകൾ പ്രവര്‍ത്തിക്കും. ലുലു സ്റ്റോറുകള്‍ക്കുപുറമെ അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലുമാളിലെ വിവിധ ഷോപ്പുകളും വിൽപ്പനയുടെ ഭാഗമാണ്. ലുലു ഫാഷനിൽ 50 ശതമാനം വിലക്കുറവിൽ ബ്രാൻഡഡ് വസ്ത്രങ്ങൾ സ്വന്തമാക്കാം. ലുലു കണക്ടിൽ ടിവി, വാഷിങ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങിയവയും വീട്ടുപകരണങ്ങളും ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും ലുലു ഹൈപ്പർ മാർക്കറ്റിൽ നിത്യോപയോഗ സാധനങ്ങക്‌ളും 50 ശതമാനം വിലക്കുറവിൽ ലഭിക്കും. ലുലു ഫുഡ് കോർട്ടിലെ എല്ലാ ഷോപ്പുകളും വിനോദകേന്ദ്രമായ ഫൺട്യൂറയും രാത്രി വൈകിയും പ്രവർത്തിക്കും. ഉപയോക്താക്കളുടെ സൗകര്യാർഥം കൊച്ചി മെട്രോ രാത്രി 11.40 വരെ സര്‍വീസ് നടത്തും.
ചടങ്ങിൽ ലുലു ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ, ക്‌മാൾ മാനേജർ റിചേഷ് ചാലുപറമ്പിൽ, ഇൻഫ്ലുവന്‍സര്‍മാരായ റോഷ്നി വിനീത്, ആര്യൻ കാന്ത്, സിത്താര വിജയൻ, ഐശ്വര്യ ശ്രീനിവാസൻ, ബിഗ്‌ബോസ് താരം വേദ ലക്ഷ്മി, മുഹമ്മദ് മുഹ്സിൻ, അപർണ പ്രേംരാജ് തുടങ്ങിയവർ പങ്കെടുത്തു. ഷോപ്പിങ് ഉത്സവത്തിന്റെ ഭാഗമായി റാംപ് വാക് നടത്തി.










0 comments