ad
Deshabhimani

റംസാന്‍ സ്പെഷ്യൽ വിഭവങ്ങളുമായി റംസാന്‍ മാർക്കറ്റ് തുറന്നു; രുചി വൈവിധ്യങ്ങളുടെ കലവറയായി ലുലുമാള്‍

Lulu Mall Kochi

കൊച്ചി ലുലുമാളിലെ റമദാൻ മാർക്കറ്റിന്റെ ഉദ്ഘാടനം സിനിമാ താരങ്ങളായ കൈലാഷ്, ടിനി ടോം, സരയു മോഹൻ, സംഗീതജ്ഞൻ  ജോർജ് പീറ്റർ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.  ലുലു ഹൈപ്പർമാർക്കറ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ, ജനറൽ മാനേജർ ജോ പൈനേടത്ത്, ഹൈപ്പർമാർക്കറ്റ് മാനേജർ കെ. രതീഷ്, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, ഫ്രഷ് ഫുഡ് മാനേജർ കെ.കെ. അബീഷ് എന്നിവർ സമീപം.

വെബ് ഡെസ്ക്

Published on Mar 09, 2026, 07:23 PM | 1 min read

കൊച്ചി: റംസാന്‍ മാസത്തിലെ റംസാന്‍ മാര്‍ക്കറ്റ് തുറന്ന് കൊച്ചി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. ഇഫ്താര്‍ വിരുന്നിന് സ്വാദിഷ്ടമായ വിഭവങ്ങളാണ് ഇത്തവണ ലുലു ഒരുക്കിയിരിക്കുന്നത്. റംസാന്‍ മാർക്കറ്റിന്റെ ഉദ്ഘാടനം  സിനിമാ താരങ്ങളായ ടിനി ടോം, കൈലാഷ്, സരയു മോഹൻ, സംഗീതജ്ഞൻ  ജോർജ് പീറ്റർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

നോമ്പ് തുറയ്ക്കാവശ്യമായ നാടൻ ഭക്ഷണങ്ങൾ ഒരുക്കിയാണ് റംസാന്‍ മാർക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്. ഫ്രഷ് ജ്യൂസ് വിഭവങ്ങൾ, ലൈവ് മലബാർ പലഹാര കൗണ്ടർ എന്നിവ സജ്ജമാണ്. ചിക്കൻ ഹലീം, മട്ടൻ ഹലീം തുടങ്ങിയ ഹൈദ്രാബാദി വിഭവങ്ങൾക്ക് പുറമേ മലബാറി സ്പെഷ്യൽ വിഭവങ്ങളായ  മുട്ടയപ്പം, ചിരിമുട്ട, ഫിഷ്പോള, ബീഫ് കുഞ്ഞി പത്തിരി, ചിക്കൻ കുഞ്ഞിപ്പത്തിരി, ഇറച്ചിപത്തിരി ചിക്കൻ, ഇറച്ചി പത്തിരി ബീഫ്, കൽമാസ് ഫിഷ്, കോഴി അട, ക്യാരറ്റ് പോള തുടങ്ങിയ മലബാറി വിഭവങ്ങളും സ്റ്റാളിൽ ലഭ്യമാണ്. കൂടാതെ റംസാന്‍ സ്പെഷ്യൽ കിറ്റും  ലുലു ഒരുക്കിയിരിക്കുന്നു.


ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ ബി സ്വരാജ്, കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ, ലുലു ഹൈപ്പർമാർക്കറ്റ് മാനേജർ കെ. രതീഷ്, ഫ്രഷ് ഫുഡ് മാനേജർ കെ.കെ. അബീഷ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home