ad
Deshabhimani

പൊലീസിന്റെ ജാഗ്രതയിൽ 
ലോറി മോഷണനീക്കം പാളി

Lorry theft busted

പിറവം മീനു ടയേഴ്സിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന ലോറി 
കടത്തിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യം

വെബ് ഡെസ്ക്

Published on Mar 09, 2026, 02:35 AM | 1 min read

പിറവം


ടയർ റീട്രേഡിങ് സ്ഥാപനത്തിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന ലോറി മോഷ്ടിച്ചുകൊണ്ടുപോകാനുള്ള ശ്രമം പിറവം പൊലീസ് തടഞ്ഞു. പൊലീസ് പിന്തുടരുന്നതിനിടെ ലോറി പോസ്റ്റിൽ ഇടിച്ചുനിർത്തി മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഞായർ പുലർച്ചെ മൂന്നോടെയാണ് സംഭവം.


പഴയ പെട്രോൾപമ്പിന് സമീപത്തുള്ള മീനു ടയേഴ്സിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന ടോറസ് ലോറിയാണ് രണ്ടുപേർ ചേർന്ന് കടത്തിക്കൊണ്ടു പോയത്. പാലം കടന്ന് എറണാകുളം ഭാഗത്തേക്ക് കൊണ്ടുപോയ വാഹനത്തെ സംശയത്തെ തുടർന്ന് പൊലീസ് പട്രോളിങ് വാഹനം പിന്തുടർന്നു. ഇതോടെ പാഴൂർ മുല്ലൂർപടിക്കുസമീപം വൈദ്യുതിത്തൂണിൽ വാഹനം ഇടിച്ചുനിർത്തി മോഷ്ടാക്കൾ ഓടിരക്ഷപ്പെട്ടു.


വാഹനം പൊലീസ് കസ്റ്റഡിയിലെടുത്ത് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. മോഷ്ടാക്കൾക്കായുള്ള അന്വേഷണം തുടരുകയാണ്. കൂത്താട്ടുകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സുരഭി എർത്ത് മൂവേഴ്സിന്റേ(റെയിൽവേ കരാറുകാർ)താണ് ലോറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home