ad
Deshabhimani

വാഹനങ്ങൾ തകർന്നു

ലോറി മറിഞ്ഞ് 2 പേർക്ക് പരിക്കേറ്റു

lorry accident

കാഞ്ഞിരക്കാട് നിയന്ത്രണംവിട്ട് മറിഞ്ഞ ലോറി

വെബ് ഡെസ്ക്

Published on Jan 11, 2026, 01:40 AM | 1 min read

പെരുമ്പാവൂര്‍


എംസി റോഡിൽ കാഞ്ഞിരക്കാട് പ്ലൈവുഡ് കയറ്റി വരികയായിരുന്ന നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണംവിട്ട് വാഹനങ്ങളില്‍ ഇടിച്ചുമറിഞ്ഞു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഗുരുതരപരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ കാഞ്ഞിരക്കാട് കോരാക്കന്‍ ആബേൽ ജോൺസനെ (22) ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ലോറിഡ്രൈവർക്കും പരിക്കുണ്ട്. ശനി വൈകിട്ട് 5.10ന്‌ കാഞ്ഞിരക്കാട് പൊലീസ് ക്വാർട്ടേഴ്സിനുസമീപം വളവിലായിരുന്നു അപകടം. മുടിക്കല്ലിൽനിന്ന്‌ പ്ലൈവുഡ് കയറ്റി തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നു ലോറി. പ്ലൈവുഡ്‌ കെട്ട്‌ അഴിഞ്ഞ് ഒരുവശത്തേക്ക് ചെരിഞ്ഞ് ലോറിയുടെ നിയന്ത്രണം വിടുകയായിരുന്നു. എതിരെവന്ന കർണാടക സ്വദേശികളായ ശബരിമല തീർഥാടകരുടെ വാനിലും ആബേൽ സഞ്ചരിച്ച ബൈക്കിലുമിടിച്ചാണ് ലോറി മറിഞ്ഞത്.


സമീപത്തുള്ള കുറ്റിച്ചിറ സുധീഷിന്റെ വീടിന്റെ മതിൽ, കാര്‍പോര്‍ച്ച്, മുരളി ചൂരല്‍ ഫര്‍ണിച്ചര്‍ ഷോപ്പ്, സമീപത്ത് പാർക്ക് ചെയ്തിരുന്ന കാർ, രണ്ട് സ്കൂട്ടർ എന്നിവ തകർന്നു. മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home