ad
Deshabhimani

ടോറസ് ലോറി 
കേബിളിൽ കുരുങ്ങി 
6 വൈദ്യുതിത്തൂണുകൾ തകർന്നു

lorry
വെബ് ഡെസ്ക്

Published on Feb 22, 2026, 03:54 AM | 1 min read


കരുമാല്ലൂർ

തട്ടാംപടി -ആലങ്ങാട് റോഡിൽ വലിയ ടോറസ് ലോറി ഇന്റർനെറ്റ് കേബിളിൽ കുരുങ്ങി വൈദ്യുതിത്തൂണുകൾ തകർന്നു. ആലങ്ങാട് കട്ടനിർമാണ കമ്പനിയിലേക്ക് പോയ ടോറസ് ലോറിയിൽ ഇന്റർനെറ്റ് കേബിൾ കുരുങ്ങുകയായിരുന്നു. കുരുങ്ങിയ കേബിളുമായി ടോറസ് മുന്നോട്ടുപോയതോടെ കേബിളുകൾ വലിഞ്ഞാണ് ആറ് വൈദ്യുതിത്തൂണുകൾ തകർന്നത്. ഈസമയം പ്രദേശത്ത് വൈദ്യുതിബന്ധം ഇല്ലാതിരുന്നതുമൂലം വൻ അപകടം ഒഴിവായി. ഇതുവഴിയുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥർ കുടുങ്ങിയ കേബിളുകൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. പ്രദേശത്ത് വൈദ്യുതിബന്ധം ഞായർ വൈകിട്ടോടെമാത്രമേ പുനഃസ്ഥാപിക്കാനാകൂവെന്ന് അധികൃതർ പറഞ്ഞു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home