'വൈപ്പിൻ വിക്ടറി'ക്ക് ആൽബി

പി കെ രവീന്ദ്രൻ
Published on Dec 02, 2025, 02:30 AM | 1 min read
വൈപ്പിൻ
എളങ്കുന്നപ്പുഴ പഞ്ചായത്തും മുളവുകാട് പഞ്ചായത്തിലെ ഒന്പതു വാർഡുകളും ചേർന്നതാണ് ജില്ലാപഞ്ചായത്ത് വൈപ്പിൻ ഡിവിഷൻ. ഇൗ ഭാഗങ്ങൾ മുന്പ് വല്ലാർപാടം ഡിവിഷന്റെ ഭാഗങ്ങളായിരുന്നു. യുഡിഎഫ് ഭരണത്തിൽ വികസനം നിഷേധിക്കപ്പെട്ട ഡിവിഷനിൽ വെന്നിക്കൊടി പാറിക്കാൻ എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് ആൽബി കളരിക്കലിനെയാണ്.
ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് പ്രസിഡന്റായി 28 വർഷം പ്രവർത്തിച്ച ആൽബി കളരിക്കൽ, ബാങ്കിനെ കോടികളുടെ ആസ്തിയുള്ള സ്ഥാപനമാക്കി മാറ്റി.
വയോജനങ്ങൾക്കായി വൈപ്പിനിൽ ആദ്യമായി ‘പകൽവീട്’ സംവിധാനം സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ചത് ആൽബിയുടെ കാലത്താണ്. സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം, കർഷകസംഘം ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. കൊച്ചി തുറമുഖത്തിലെ ജീവനക്കാരനായിരുന്നു. ഓച്ചന്തുരുത്ത് കളരിക്കൽ കുടുംബാംഗമാണ്. ഭാര്യ: മിനി. മക്കൾ: ഫ്ലോഗിൻ, ഫ്ലവിയ. അഡ്വ. വിവേക് ഹരിദാസാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി സിറ്റി ജില്ലാ സെക്രട്ടറി അഡ്വ. എം എൻ ദേവരാജാണ് എൻഡിഎ സ്ഥാനാർഥി.










0 comments