മാറിച്ചിന്തിക്കാൻ ദ്വീപസമൂഹം

ldf

മേരി വിൻസെന്റ്‌ (എൽഡിഎഫ്) രചന പ്രതാപൻ (എൻഡിഎ)

avatar
വി ദിലീപ്‌കുമാർ

Published on Nov 26, 2025, 03:04 AM | 1 min read


പറവൂർ

കടമക്കുടിയെന്ന ദ്വീപസമൂഹത്തെ വികസനത്തേരിലേറ്റിയ ആത്മവിശ്വാസത്തിലാണ് മേരി വിൻസെന്റ്‌ ജില്ലാപഞ്ചായത്ത് കടമക്കുടി ഡിവിഷനിൽ എൽഡിഎഫ് സാരഥിയായി മത്സരിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാനെത്തിയ ജില്ലാപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൽസി ജോർജിന്റെ പത്രിക തള്ളിയെങ്കിലും മത്സരത്തിന്റെ വീറ്‌ കുറച്ചുകാണാതെയാണ് മേരി ജനങ്ങളെ സമീപിക്കുന്നത്. കടമക്കുടി ഡിവിഷനെ കഴിഞ്ഞ 15 വർഷമായി പ്രതിനിധാനംചെയ്യുന്ന യുഡിഎഫ്, പിന്നാക്കാവസ്ഥയിലുള്ള പ്രദേശങ്ങളുടെ വികസനത്തിനായി ഒന്നും ചെയ്തില്ലെന്ന പരിഭവം ജനങ്ങൾക്കുണ്ട്. ആദ്യ മത്സരത്തിൽത്തന്നെ വിജയിച്ച് കടമക്കുടി പഞ്ചായത്ത് പ്രസിഡന്റായ മേരി വിൻസെന്റിന്റെ വികസനപ്രവർത്തനങ്ങളാണ്‌ ഡിവിഷനിൽ ഇപ്പോൾ ചർച്ച.


ടൂറിസം സാധ്യതകളെ ഉപയോഗപ്പെടുത്തിയതോടെ ലോക ടൂറിസം ഭൂപടത്തിൽ കടമക്കുടിക്ക് ഇടംപിടിക്കാനായി. സാധാരണക്കാരന് ആശ്വാസമായി സിആർഇസഡ് രണ്ടാംസോണിലേക്ക് പഞ്ചായത്തിനെ മാറ്റി. കടമക്കുടി പൊതുശ്മശാനം യാഥാർഥ്യമായതും ദ്വീപസമൂഹങ്ങളുടെ ആരോഗ്യസുരക്ഷയെ മുൻനിർത്തി ഹരിത ബോട്ടിറക്കിയതും നേട്ടമായി. കാർഷിക മേഖലയിൽ വൈവിധ്യവൽക്കരണം നടപ്പാക്കി കർഷകർക്ക് ആശ്വാസമേകി. സിപിഐ എം കടമക്കുടി ലോക്കൽ കമ്മിറ്റി അംഗമാണ് കോതാട് കൊടുവേലിപ്പറമ്പിൽ മേരി വിൻസെന്റ്‌. വിൻസെന്റാണ് ഭർത്താവ്. ആഷ്‌വിൻ, ആൻലിയ എന്നിവരാണ് മക്കൾ.


കടമക്കുടി, ചേരാനല്ലൂർ പഞ്ചായത്തുകൾ മുഴുവനായും മുളവുകാട് പഞ്ചായത്തിലെ പൊന്നാരിമംഗലം, ഏഴിക്കര പഞ്ചായത്തിലെ ചാത്തനാട് ബ്ലോക്ക് ഡിവിഷനുകൾ ചേർന്നതാണ് കടമക്കുടി ജില്ലാപഞ്ചായത്ത് ഡിവിഷൻ. രചന പ്രതാപനാണ് എൻഡിഎ സ്ഥാനാർഥി.



deshabhimani section

Related News

View More
0 comments
Sort by

Home