വികസനത്തോട് പുറംതിരിഞ്ഞ് അത്താണി

എൻ സി ഉഷാകുമാരി (എൽഡിഎഫ്), ശ്രീദേവി മധു (യുഡിഎഫ്), അഡ്വ. സി വി വിദ്യ (എൻഡിഎ)
എം പി നിത്യൻ
Published on Nov 26, 2025, 03:03 AM | 1 min read
ആലുവ
ജില്ലാപഞ്ചായത്ത് അത്താണി ഡിവിഷനിൽ സംസ്ഥാന സർക്കാരിന്റെ വികസനപ്രവർത്തനങ്ങളോട് പുറംതിരിഞ്ഞുനിൽക്കുന്ന യുഡിഎഫിനെതിരെ ശക്തമായ പ്രചാരണവുമായി എൽഡിഎഫ് മുന്നേറുന്നു. സംസ്ഥാന സർക്കാർ ഡിവിഷനിൽ നടപ്പാക്കിയ വികസനനേട്ടം ജനങ്ങളുമായി സംവദിച്ചാണ് എൽഡിഎഫ് സ്ഥാനാർഥി എൻ സി ഉഷാകുമാരിയുടെ പ്രചാരണം. കിഫ്ബി ഫണ്ടിൽ 53.71 കോടി ചെലവഴിച്ച് നിർമിക്കുന്ന പുറയാർ റെയിൽവേ മേൽപ്പാലം നിർമാണ ഉദ്ഘാടനമടക്കം നിരവധി വികസനപ്രവർത്തനങ്ങൾ ഓർമിപ്പിക്കുന്നു.
പാറക്കടവ് ബ്ലോക്കിലെ അത്താണി, ശ്രീഭൂതപുരം, ശ്രീമൂലനഗരം വെസ്റ്റ്, ചൊവ്വര, ദേശം, വാപ്പാലശേരി, ചെങ്ങമനാട്, കുറ്റിപ്പുഴ എന്നീ ബ്ലോക്ക് ഡിവിഷനുകൾ ഉൾപ്പെടുന്നതാണ് അത്താണി ജില്ലാപഞ്ചായത്ത് ഡിവിഷൻ.
സമരമുഖത്തെ മുന്നണിപ്പോരാളിയായ എൻ സി ഉഷാകുമാരി എംഎ, ബിഎഡ് ബിരുദധാരിയാണ്. സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റുമാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാനകമ്മിറ്റി അംഗമായും പട്ടികജാതി ക്ഷേമസമിതി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നു. കാൽനൂറ്റാണ്ടായി പഞ്ചായത്ത് അംഗമാണ്. ശ്രീമൂലനഗരം സഹകരണ ബാങ്ക് പ്രസിഡന്റാണ്. ശ്രീമൂലനഗരം നമ്പിള്ളി ചാത്തൻ, മീനാക്ഷി എന്നിവരുടെ മകളാണ് എൻ സി ഉഷാകുമാരി.
ശ്രീദേവി മധുവാണ് യുഡിഎഫ് സ്ഥാനാർഥി. ചെങ്ങമനാട് പഞ്ചായത്ത് മുൻ പ്രസിഡന്റും മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമാണ്. പറവൂർ കോടതിയിൽ അഭിഭാഷകയായ അഡ്വ. സി വി വിദ്യയാണ് എൻഡിഎ സ്ഥാനാർഥി. മഹിളാമോർച്ച ജില്ലാ കമ്മിറ്റി അംഗമാണ്.










0 comments