ad
Deshabhimani

വികസനത്തിന്‌ വോട്ട്‌ തേടി ഉദയംപേരൂർ

Local Body Election 2025
avatar
കെ ആർ ബൈജു

Published on Nov 29, 2025, 02:00 AM | 1 min read


തൃപ്പൂണിത്തുറ

അഞ്ചുവർഷം പഞ്ചായത്ത് പ്രസിഡന്റ്‌ ചുമതലയിൽ ഉദയംപേരൂരിൽ വികസനത്തിന്റെ പൂക്കാലം തീർത്ത സജിത മുരളി ജില്ലാപഞ്ചായത്ത് ഉദയംപേരൂർ ഡിവിഷനിൽ പ്രചാരണത്തിൽ ബഹുദൂരം മുന്നിൽ. പട്ടികജാതി വനിതാ സംവരണ സീറ്റിലാണ്‌ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരത്തിന്‌ ഇറങ്ങിയത്‌.


ഉദയംപേരൂർ, ചോറ്റാനിക്കര, കുമ്പളം പഞ്ചായത്തുകൾ ചേർന്നതാണ് ഉദയംപേരൂർ ഡിവിഷൻ. പ്രസിഡന്റായിരിക്കെ സജിത നടത്തിയ വികസനപ്രവർത്തനങ്ങൾ എതിരാളികളുടെപോലും പ്രശംസ പിടിച്ചുപറ്റി. ഉദയംപേരൂരിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്ന പൊതുശ്മശാനത്തിന്റെ നിർമാണം പൂർത്തീകരിക്കാനായി. ലൈഫ് പദ്ധതിയിൽ പഞ്ചായത്തിൽ 260ൽപ്പരം വീടുകൾ നിർമിച്ചു. ഉദയംപേരൂർ വരമ്പത്തറ വീട്ടിൽ മുരളിയാണ്‌ സജിതയുടെ ഭർത്താവ്. വിദ്യാർഥികളായ അഭിനവ് എം മുരളി, ലക്ഷ്മി എം മുരളി എന്നിവരാണ് മക്കൾ. വല്ലാർപാടം സ്വദേശി സോനാ ജയരാജാണ് യുഡിഎഫ് സ്ഥാനാർഥി. ജില്ലാപഞ്ചായത്ത് വല്ലാർപാടം ഡിവിഷൻ പ്രതിനിധിയായിരുന്നു. സ‍ൗഷ ലാലുവാണ്‌ എൻഡിഎ സ്ഥാനാർഥി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home