ad
Deshabhimani

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സമാപിച്ചു

Little Kites camp

ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ റോവർ റോബോട്ടുകൾ നിർമിക്കുന്ന കുട്ടികൾ

വെബ് ഡെസ്ക്

Published on Feb 09, 2026, 01:45 AM | 1 min read


കൊച്ചി

പ്രത്യേക പാത പിന്തുടരുന്ന റോബോട്ടുകൾ, ചെടികൾക്ക് സ്വയം വെള്ളമൊഴിക്കുന്ന സംവിധാനം, ചലനം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന സുരക്ഷാക്രമീകരണങ്ങൾ, കാഴ്ചപരിമിതർക്ക് നടക്കാൻ സഹായിക്കുന്ന സ്മാർട്ട് ഉപകരണങ്ങൾ തുടങ്ങിയ സങ്കീർണമായ പ്രോജക്‌ടുകൾ തയ്യാറാക്കാൻ കുട്ടികൾക്ക് പരിശീലനം നൽകി ‘ലിറ്റിൽ കൈറ്റ്സ്' ജില്ലാ ക്യാമ്പ് സമാപിച്ചു.


ഇടപ്പള്ളി കൈറ്റ് ആർആർസിയിൽ നടന്ന ക്യാമ്പിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ് ) സ്‌കൂളുകൾക്ക് നൽകിയ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ചാണ് കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ നടത്തിയത്.

ജില്ലാ ക്യാമ്പിൽനിന്ന് തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് മേയില്‍ നടത്തുന്ന സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാം. കൈറ്റ് ജില്ലാ കോ–ഓര്‍ഡിനേറ്ററും മാസ്റ്റർ ട്രെയിനര്‍മാരും ക്യാമ്പിന് നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home