ജില്ലാലൈബ്രറി കൗൺസിൽ ‘സർഗോത്സവം 2026’ സംഘടിപ്പിച്ചു

എറണാകുളം ജില്ലാലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ‘സർഗോത്സവം 2026' കൂടിയാട്ടം കലാകാരൻ മാർഗി മധു ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
ജില്ലാലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ‘സർഗോത്സവം 2026' പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കൂടിയാട്ടം കലാകാരൻ മാർഗി മധു ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി ജോർജ് പ്രണത അധ്യക്ഷനായി.
ജില്ലയിലെ ഏഴ് താലൂക്കുകളിൽനിന്ന് മത്സരവിജയികളായ 400 കുട്ടികൾ 10 ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്തു. ഗ്രന്ഥശാലകൾക്കുകീഴിലെ ബാലവേദി കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് മത്സരം സംഘടിപ്പിച്ചത്. ജില്ലാ വായനമത്സര വിജയികൾക്ക് ഡോ. കെ വി കുഞ്ഞിക്കൃഷ്ണൻ സമ്മാനങ്ങൾ നൽകി. നഗരസഭ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ് മുഖ്യാതിഥിയായി.
പ്രതിപക്ഷനേതാവ് സി എ രാജീവ്, കൗൺസിലർ നന്ദിനി രമേഷ്, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. ജോഷി, പി റാണി മേരിമാത, പി ജി സജീവ്, ശാന്തിനി ഗോപകുമാർ, ബെന്നി ജോസഫ്, ടി വി ഷൈവിൻ, പി ആർ സത്യൻ, എം ആർ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
മത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടിയ കണയന്നൂർ താലൂക്ക് ഒന്നാംസ്ഥാനക്കാരായി. കുന്നത്തുനാട് താലൂക്ക് രണ്ടും പറവൂർ താലൂക്ക് മൂന്നും സ്ഥാനക്കാരായി.










0 comments