മുളന്തുരുത്തിയിൽ എൽഡിഎഫ് പ്രതിഷേധം

മുളന്തുരുത്തിയിൽ എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി ബി രതീഷ് ഉദ്ഘാടനം ചെയ്യുന്നു
മുളന്തുരുത്തി
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി മുളന്തുരുത്തിയിലെ വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന അനൂപ് ജേക്കബ് എംഎൽഎയുടെയും യുഡിഎഫ് നേതൃത്വത്തിന്റെയും നടപടിക്കെതിരെ എൽഡിഎഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി ബി രതീഷ് ഉദ്ഘാടനം ചെയ്തു. ഒ എ മണി അധ്യക്ഷനായി. എം പി ഉദയൻ, പി ഡി രമേശൻ, പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ്, കെ എ ജോഷി, കെ സി മണി, ജോൺസ് പാർപ്പാട്ടിൽ, പി വി ദുർഗ പ്രസാദ്, ജിബി ഏലിയാസ് എന്നിവർ സംസാരിച്ചു.
മുളന്തുരുത്തി ബസ് സ്റ്റാൻഡ് നവീകരണത്തിനായി എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ച 30 ലക്ഷം രൂപ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടതോടെ രാഷ്ട്രീയലാഭം മുൻനിർത്തി വകമാറ്റിയെന്നാണ് ആരോപണം.
ആയിരക്കണക്കിന് യാത്രക്കാർ നിത്യേന ഉപയോഗിക്കുന്ന ബസ് സ്റ്റാൻഡിന് അനുവദിച്ച ഫണ്ട് യുഡിഎഫ് അംഗത്തിന്റെ വാർഡിലെ റോഡ് നിർമാണത്തിനായി മാറ്റിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും തോമസ് ചാഴികാടൻ എംപി ഫണ്ടിൽനിന്ന് അനുവദിച്ച 15 ലക്ഷം രൂപ അന്നത്തെ യുഡിഎഫ് ഭരണസമിതി വേണ്ടെന്നുവച്ചുവെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി. പ്രതിഷേധത്തിന്റെ ഭാഗമായി എംഎൽഎയുടെ കോലം കത്തിച്ചു.









0 comments