ad
Deshabhimani

ഇഡി വേട്ടയിൽ എൽഡിഎഫ് പ്രതിഷേധം

LDF protest

പറവൂരിൽ നടന്ന എൽഡിഎഫ് പ്രതിഷേധയോഗം സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിഥിൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 30, 2026, 02:02 AM | 1 min read

പറവൂർ


പ്രതിപക്ഷനേതാവ് പിണറായി വിജയനെയും ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാക്കളെയും ഇഡിയെ ഉപയോഗിച്ച് കള്ളക്കേസുകളിൽ കുടുക്കുന്ന കോൺഗ്രസ്, ബിജെപി ഗൂഢാലോചനയിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ പറവൂരിൽ പ്രകടനവും സമ്മേളനവും നടത്തി. പ്രതിഷേധയോഗം സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിഥിൻ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് മണ്ഡലം കൺവീനർ കെ ബി അറുമുഖൻ അധ്യക്ഷനായി.

നേതാക്കളായ എ എം ഇസ്മയിൽ, പി എസ് ഷൈല, ടി ആർ ബോസ്, എം ബി സ്യമന്തഭദ്രൻ, യേശുദാസ് പറപ്പിള്ളി, പി പി അജിത്‌കുമാർ, വർഗീസ് മാണിയാറ, കെ സുധാകരൻപിള്ള, കെ ജെ ഷൈൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home