പദ്ധതിവിഹിതം വെട്ടിക്കുറച്ചു
തദ്ദേശസ്ഥാപനങ്ങളിലേക്ക് ഉജ്വല ജനമുന്നേറ്റം

എൽഡിഎഫ് കളമശേരി നഗരസഭയ്‌ക്കുമുന്നിൽ നടത്തിയ ധർണ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് എല്‍ഡിഎഫ് നേതൃത്വത്തിൽ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും മാർച്ചും ധർണയും നടത്തി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് യുഡിഎഫ് സർക്കാർ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചും, തെരുവുനായശല്യത്തിനും മാലിന്യപ്രശ്നത്തിനും പരിഹാരം കാണുക, വല്ലാർപാടം ദാക്ഷായണി വേലായുധൻ ഹാൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുക, മുളവുകാടും പനമ്പുകാടുമുള്ള ശ്മശാനങ്ങൾ ഉപയോഗയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും എൽഡിഎഫ് മുളവുകാട് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണി ഉദ്ഘാടനം ചെയ്തു. പി എം നവാസ് അധ്യക്ഷനായി. എറണാകുളം ഏരിയ സെക്രട്ടറി സി മണി സംസാരിച്ചു.
പള്ളുരുത്തി
കുമ്പളം പഞ്ചായത്ത് ഓഫീസിനുമുന്നിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു. എ വി ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. കുമ്പളങ്ങി പഞ്ചായത്ത് ഓഫീസിനുമുന്നിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എ പീറ്റർ ഉദ്ഘാടനം ചെയ്തു. പി കെ സുരേന്ദ്രൻ അധ്യക്ഷനായി. ചെല്ലാനം പഞ്ചായത്ത് ഓഫീസിനുമുന്നിൽ സിപിഐ മണ്ഡലം സെക്രട്ടറി അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. എ എം ഷാജി അധ്യക്ഷനായി.
കാക്കനാട്
തൃക്കാക്കര നഗരസഭയിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ സൻഷാ മിജു അധ്യക്ഷയായി. സിപിഐ എം ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ, നഗരസഭ പ്രതിപക്ഷനേതാവ് സി പി സാജൽ, ഒ എൻ ഇന്ദ്രകുമാർ, കെ ആർ ജയചന്ദ്രൻ, ടി എ സുഗതൻ, കുഞ്ഞൻ മരക്കാർ, പി കെ ജലീൽ എന്നിവർ സംസാരിച്ചു.
കളമശേരി
കളമശേരി നഗരസഭയിലേക്ക് നടന്ന എൽഡിഎഫ് മാർച്ച് സൗത്ത് കളമശേരിയിൽനിന്ന് ആരംഭിച്ചു. നഗരസഭാ കവാടത്തിൽ നടന്ന ധർണ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറിയറ്റ് അംഗം എസ് രമേശൻ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ കെ ബി വർഗീസ്, കെ ടി മനോജ്, കെ എം ഇസ്മയിൽ, കെ എ ജമാൽ, ടി ടി രതീഷ്, ബിജുമോഹനൻ, ടി എ അസൈനാർ തുടങ്ങിയവർ സംസാരിച്ചു.
തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ നഗരസഭ ഓഫീസിലേക്ക് നടന്ന മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എൻ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശശി വെള്ളക്കാട്ട് അധ്യക്ഷനായി. പി വി ചന്ദ്രബോസ്, അഡ്വ. എസ് മധുസൂദനൻ,തോപ്പിൽ ഹരി, ടോണി മണിയംകോട്ട്, ജോർജ് കൊട്ടൂർ, എം ജി മുരുകേശൻ, കെ ടി അഖിൽദാസ്, ഇ എസ് രാകേഷ് പൈ, റോണി ജോൺ, പി പി ശ്രീവത്സൻ എന്നിവർ സംസാരിച്ചു.
മരട് നഗരസഭയിലേക്ക് നടന്ന മാർച്ച് സിപിഐ എം തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി എ കെ സജീവൻ ഉദ്ഘാടനം ചെയ്തു. എ യു വിജു അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം സി സുരേന്ദ്രൻ, എൻ എ നജീബ്, കെ വി കിരൺ രാജ്, പി ബി വേണുഗോപാൽ എന്നിവർ സംസാരിച്ചു.
ഏലൂർ
ഏലൂർ നഗരസഭ എൽഡിഎഫ് മാർച്ച് രാവിലെ 10ന് ഫാക്ട് കവലയിൽനിന്ന് ആരംഭിച്ചു. നഗരസഭ കവാടത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം എം എ ജയിംസ് അധ്യക്ഷനായി.
ഏലൂർ നഗരസഭ അധ്യക്ഷ ലൈജി സജീവൻ, എൽഡിഎഫ് നേതാക്കളായ എം ടി നിക്സൺ, പി ഡി ജോൺസൺ, എ ഡി സുജിൽ, പി അജിത് കുമാർ, കെ സി ഗോപൻ, സി പി ഉഷ, പി എ ഷിബു, കെ ബി സുലൈമാൻ തുങ്ങിയവർ സംസാരിച്ചു.
മുളന്തുരുത്തി
പഞ്ചായത്ത്, ഉദ്‌ഘാടകൻ, അധ്യക്ഷൻ ക്രമത്തിൽ. മുളന്തുരുത്തി–കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സാബു കെ ജേക്കബ്, ഒ എ മണി. ഉദയംപേരൂർ–സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി എൻ സുന്ദരൻ, ആൽവിൻ സേവ്യർ. ചോറ്റാനിക്കര–സിപിഐ എം ഏരിയ സെക്രട്ടറി പി വാസുദേവൻ, കെ ഡി സലിംകുമാർ.
പറവൂർ
പറവൂർ നഗരസഭാ ഓഫീസിലേക്ക് നടന്ന മാർച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി നിഖിൽ ബാബു ഉദ്ഘാടനം ചെയ്തു. സിപിഐ ടൗൺ വെസ്റ്റ് ലോക്കൽ സെക്രട്ടറി എം യു അജി അധ്യക്ഷനായി. നേതാക്കളായ കെ എ വിദ്യാനന്ദൻ, എൻ ഐ പൗലോസ്, സി പി ജയൻ, പി പി അജയകുമാർ, എം ടി സുനിൽകുമാർ, പ്രതിപക്ഷ നേതാവ് സി എ രാജീവ് എന്നിവർ സംസാരിച്ചു.
ആലുവ
ആലുവ നഗരസഭ ഓഫീസിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധമാർച്ച് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി സലിം ഉദ്ഘാടനം ചെയ്തു. ജോബി മാത്യു അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി രാജീവ് സക്കറിയ, സിഐടിയു ഏരിയ സെക്രട്ടറി പി എം സഹീർ, പ്രതിപക്ഷ നേതാവ് ശ്യാം പത്മനാഭൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ മിനി ബൈജു, കൗൺസിലർമാരായ ഫെബിൻ പള്ളത്ത്, പി ആർ രാജേഷ്, പി എം ഹിജാസ്, ജിബി ജിനു എന്നിവർ സംസാരിച്ചു.
പഞ്ചായത്ത്, ഉദ്‌ഘാടകൻ, അധ്യക്ഷൻ എന്നീ ക്രമത്തിൽ. കീഴ്മാട്–സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, ടി എ അജ്മൽ. ചെങ്ങമനാട്–സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ സി ഉഷാകുമാരി, സിദ്ദീഖ് ബാബു. എടത്തല–സിപിഐ എം ആലുവ ഏരിയ കമ്മിറ്റി അംഗം ടി വി പ്രതീഷ്, സലിം എടത്തല. കുന്നുകര–സിപിഐ എം ആലുവ ഏരിയ കമ്മിറ്റി അംഗം ഇ എം സലിം, എസ് ബിജു. ചൂർണിക്കര– സിപിഐ ആലുവ മണ്ഡലം അസി. സെക്രട്ടറി വി സി ഏലിയാസ്, കെ എ അലിയാർ. കടുങ്ങല്ലൂർ– സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. പി എ അയൂബ് ഖാൻ. ടി കെ ഷാജഹാൻ.
പറവൂർ/കരുമാല്ലൂർ
പഞ്ചായത്ത്, ഉദ്‌ഘാടകൻ, അധ്യക്ഷൻ ക്രമത്തിൽ: വടക്കേക്കര–സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ, ടി പി കൃഷ്ണൻ. ചിറ്റാറ്റുകര–സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ, എ എൻ സൈനൻ. പുത്തൻവേലിക്കര–സിപിഐ എം ഏരിയ കമ്മിറ്റി അംഗം ടി ആർ ബോസ്, വി എസ് അജയകുമാർ. കോട്ടുവള്ളി–സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എസ് ഷൈല, ടി എ ബഷീർ. കരുമാല്ലൂർ–സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി എം ശശി, എൻ വി സുനിൽ.
വൈപ്പിൻ
പള്ളിപ്പുറത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി സി ഷിബു ഉദ്‌ഘാടനം ചെയ്‌തു. ഏരിയ കമ്മിറ്റി അംഗം പി ബി സജീവൻ അധ്യക്ഷനായി. പഞ്ചായത്ത്, ഉദ്‌ഘാടകൻ, അധ്യക്ഷൻ ക്രമത്തിൽ:
കുഴുപ്പിള്ളി–സിപിഐ ജില്ലാ എക്‌സി. അംഗം കെ കെ സന്തോഷ് ബാബു, കെ എസ് ദിനരാജ്.
എളങ്കുന്നപ്പുഴ-–കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് അനിൽ കാഞ്ഞിലി, വി കെ സന്തോഷ്.
നായരന്പലം–സിപിഐ ജില്ലാ എക്‌സി. അംഗം ടി സി സഞ്‌ജിത്, പി ഒ ആന്റണി. ഞാറക്കൽ–കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് വി പി സാബു, പി ഡി ലൈജു. എടവനക്കാട്–ഏരിയ സെക്രട്ടറി എ പി പ്രിനിൽ, മനാഫ് മനേഴത്ത്.










0 comments