ad
Deshabhimani

പദ്ധതിവിഹിതം വെട്ടിക്കുറച്ചു

തദ്ദേശസ്ഥാപനങ്ങളിലേക്ക് ഉജ്വല ജനമുന്നേറ്റം

LDF MARCH

അങ്കമാലി ബ്ലോക്ക് പഞ്ചായത്തിനുമുന്നിൽ എൽഡിഎഫ് നടത്തിയ ധർണ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 15, 2026, 02:33 AM | 4 min read

കൊച്ചി


തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് എല്‍ഡിഎഫ് നേതൃത്വത്തിൽ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും മാർച്ചും ധർണയും നടത്തി.


അങ്കമാലി


എൽഡിഎഫ് അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വിഹിതം വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കുക, സാമൂഹ്യക്ഷേമ പെൻഷനുകൾ വീടുകളിൽ എത്തിച്ചുകൊടുക്കുക, സ്ത്രീസുരക്ഷാ പദ്ധതി പുനഃസ്ഥാപിക്കുക, അങ്കമാലി–കാലടി പട്ടണങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയായിരുന്ന സമരം. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം മുകേഷ് അധ്യക്ഷനായി. എൽഡിഎഫ് മണ്ഡലം കൺവീനർ കെ കെ ഷിബു, ജോസ് തെറ്റയിൽ, ബെന്നി മൂഞ്ഞേലി, സി കെ സലിംകുമാർ, മാത്യൂസ് കോലഞ്ചേരി, സജി വർഗീസ്, ദേവസിക്കുട്ടി പൈനാടത്ത്, തങ്കച്ചൻ ആലപ്പാടൻ എന്നിവർ സംസാരിച്ചു.


കോലഞ്ചേരി


പഞ്ചായത്ത്‌–ഉദ്‌ഘാടകൻ, അധ്യക്ഷൻ ക്രമത്തിൽ: കിഴക്കമ്പലം–സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി കെ പരീത്, കെ എ അലിയാർ. തിരുവാണിയൂർ– എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, ലീലാമ്മ രാജൻ. മഴുവന്നൂർ–സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ഷിജി ശിവജി, വി കെ അജിതൻ. വടവുകോട്– -പുത്തൻകുരിശ്‌–കെഎസ്‌കെടിയു ജില്ലാ ട്രഷറർ എൻ എസ് സജീവൻ, ജേക്കബ് വർഗീസ്. ഐക്കരനാട്– സിപിഐ എം ഏരിയ കമ്മിറ്റി അംഗം എം കെ മനോജ്, പി എം യാക്കോബ്. പൂതൃക്ക– കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി അംഗം സി കെ വർഗീസ്, ജോളി കെ പോൾ.


പെരുമ്പാവൂർ


പെരുന്പാവൂർ നഗരസഭയിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. എൻ സി മോഹനൻ ഉദ്ഘാടനം ചെയ്തു. അഡ്വ. വിമൽകുമാർ അധ്യക്ഷനായി. എൽഡിഎഫ് കൺവീനർ വി പി ഖാദർ, ശാരദ മോഹൻ, കെ പി ബാബു, സി കെ അസിം, പി സി ബാബു, വി പി ബാബു, പി എസ് സുബിൻ തുടങ്ങിയവർ സംസാരിച്ചു.


പഞ്ചായത്ത്‌‍,‍ ഉദ്‌ഘാടകൻ, അധ്യക്ഷൻ ക്രമത്തിൽ: ഒക്കൽ–സിപിഐ എം ഏരിയ കമ്മിറ്റി അംഗം എം ഐ ബീരാസ്, കെ പി പൈലി. കൂവപ്പടി–കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി ബാബു ജോസഫ്‍, കെ വി സുധീഷ്. മുടക്കുഴ–എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം മെബിൻ ജോസ്, മാത്യൂസ് ഐസക്. വേങ്ങൂർ–സിപിഐ എം ഏരിയ സെക്രട്ടറി സി എം അബ്ദുൽ കരീം, പി എസ് ഭാസ്കരൻ. അശമന്നൂർ–സിഐടിയു ഏരിയ സെക്രട്ടറി സുജു ജോണി, എൻ പി അലിയാർ. രായമംഗലം–സിപിഐ മണ്ഡലം സെക്രട്ടറി പി കെ രാജീവൻ, ഇ വി ജോർജ്. വെങ്ങോല–സിപിഐ എം ഏരിയ കമ്മിറ്റി അംഗം ആർ അനീഷ്, അഡ്വ. വി വിതാൻ. വാഴക്കുളം–സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം രാജേഷ് കാവുങ്കൽ, കെ പി അശോകൻ.


മൂവാറ്റുപുഴ


മൂവാറ്റുപുഴയിലെ നഗരസഭാ ഓഫീസിലേക്ക്‌ എൽഡിഎഫ്‌ സംഘടിപ്പിച്ച മാർച്ച്‌ മൂവാറ്റുപുഴ എസ്എൻഡിപി ജങ്‌ഷനിൽനിന്ന് തുടങ്ങി നഗരസഭാ ഓഫീസിനുമുന്നിൽ സമാപിച്ചു. തുടർന്ന് നടത്തിയ ധർണ സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ ഉദ്ഘാടനം ചെയ്തു. കെ പി അലിക്കുഞ്ഞ് അധ്യക്ഷനായി. സജി ജോർജ്, എം എ സഹീർ, കെ ജി അനിൽകുമാർ, പി ബി അജിത് കുമാർ, സിജോ ജോൺ തുടങ്ങിയവർ സംസാരിച്ചു.


മാറാടി, വാളകം, പായിപ്ര, ആയവന, മഞ്ഞള്ളൂർ, ആരക്കുഴ, ആവോലി പഞ്ചായത്തുകളിലേക്കും മാർച്ച്‌ നടന്നു.


പഞ്ചായത്ത്‌, ഉദ്‌ഘാടകൻ, അധ്യക്ഷൻ ക്രമത്തിൽ:

മാറാടി– സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷാജി മുഹമ്മദ്, ബെൻസി മണി തോട്ടം, വാളകം –സിപിഐ എം ഏരിയ കമ്മിറ്റി അംഗം സി കെ സോമൻ, പി എ രാജു. പായിപ്ര– സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എ നവാസ്, ടി എം ഷബീർ. ആയവന– സിപിഐ എം ഏരിയ കമ്മിറ്റി അംഗം യു ആർ ബാബു, ബേബി കാക്കനാട്ടിൽ. മഞ്ഞള്ളൂർ– സിപിഐ എം ഏരിയ കമ്മിറ്റി അംഗം എം ആർ പ്രഭാകരൻ, ഇ കെ സുരേഷ്. ആവോലി– സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാബു പോൾ, എം കെ അജി. ആരക്കുഴ– സിപിഐ എം  ഏരിയ കമ്മിറ്റി അംഗം കെ പി രാമചന്ദ്രൻ, പി ആർ സജിമോൻ.


പിറവം


പിറവം നഗരസഭ കാര്യാലയത്തിലേക്ക് നടന്ന മാർച്ച്‌ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എൻ ഗോപി ഉദ്ഘാടനം ചെയ്തു. സിപിഐ എം ലോക്കൽ സെക്രട്ടറി വി ആർ സോമൻ അധ്യക്ഷനായി.

സാബു കെ ജേക്കബ്, ബിമൽ ചന്ദ്രൻ, സി കെ പ്രകാശ്, സോജൻ ജോർജ്, രാജു തെക്കൻ, ജൂലി സാബു, ഏലിയാമ്മ ഫിലിപ്പ്, ഡോ. അജേഷ് മനോഹർ, സുരേഷ് ചന്തേലിയിൽ, കെ സി തങ്കച്ചൻ, സാജു ചേന്നാട്ട് എന്നിവർ സംസാരിച്ചു.


കോതമംഗലം


കോതമംഗലം നഗരസഭാ ഓഫീസിനുമുന്നിലേക്ക് നടന്ന എൽഡിഎഫ് ധർണ സിപിഐ എം കോതമംഗലം ഏരിയ കമ്മിറ്റി അംഗം ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിങ്‌ കമ്മിറ്റി അംഗം റോണി മാത്യു അധ്യക്ഷനായി. സി പി എസ് ബാലൻ, പി പി മൈതീൻ ഷാ, ജോണി കുര്യയപ്പ്, പോൾ മുണ്ടക്കൽ, ഷാജി പീച്ചക്കര, ബേബി പൗലോസ്, സാജൻ അമ്പാട്ട്, സുധ പത്മജൻ, കെ എ നൗഷാദ്, ജിജി പുളിക്കൽ എന്നിവർ സംസാരിച്ചു.


പഞ്ചായത്ത്‌, ഉദ്‌ഘാടകൻ, അധ്യക്ഷൻ ക്രമത്തിൽ: നെല്ലിക്കുഴി–സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ, കെ ജി ചന്ദ്രബോസ്. കോട്ടപ്പടി–സിപിഐ എം ഏരിയ സെക്രട്ടറി കെ എ ജോയി, മിനി ഗോപി. പിണ്ടിമന–ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ പി ജയകുമാർ, എസ് എം അലിയാർ.


കവളങ്ങാട്


തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസുകളിലേക്ക് മാർച്ച് നടത്തി.

പഞ്ചായത്ത്‌, ഉദ്‌ഘാടകൻ, അധ്യക്ഷൻ എന്നീ ക്രമത്തിൽ പൈങ്ങോട്ടൂർ–സിപിഐ എം കവളങ്ങാട് ഏരിയ സെക്രട്ടറി എ എ അൻഷാദ്, മേജോ ജോർജ്.

പോത്താനിക്കാട്–സിഐടിയു കവളങ്ങാട് ഏരിയ സെക്രട്ടറി പി എം ശശികുമാർ, എൻ എ ബാബു. കവളങ്ങാട്–സിപിഐ എം നേര്യമംഗലം ലോക്കൽ സെക്രട്ടറി കെ ഇ ജോയ്‌, ടി എച്ച് നൗഷാദ്.


കൂത്താട്ടുകുളം


കൂത്താട്ടുകുളം നഗരസഭയിലേക്ക്‌ നടന്ന എൽഡിഎഫ്‌ മാർച്ച്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എ എസ് രാജൻ അധ്യക്ഷനായി. സണ്ണി കുര്യാക്കോസ്, ഫെബീഷ് ജോർജ്, അരുൺ അശോകൻ, എം എം അശോകൻ, തൊമ്മച്ചൻ തേക്കുംകാട്ടിൽ എന്നിവർ സംസാരിച്ചു.


പഞ്ചായത്ത്, ഉദ്ഘാടകൻ, അധ്യക്ഷൻ എന്ന ക്രമത്തിൽ. തിരുമാറാടി–എൽഡിഎഫ് നിയോജകമണ്ഡലം സെക്രട്ടറി പി ബി രതീഷ്, സിനു എം ജോർജ്. ആമ്പല്ലൂർ–സിപിഐ ജില്ലാ കമ്മിറ്റി അംഗം സി എൻ സദാമണി, കെ പി ഷാജഹാൻ. എടയ്ക്കാട്ടുവയൽ– സിപിഐ എം ഏരിയ കമ്മിറ്റി അംഗം എൻ കൃഷ്ണപ്രസാദ്, കെ എം മത്തായി. മണീട്–സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ പി സലിം, പി കെ മനോജ്. രാമമംഗലം സിപിഐ എം ഏരിയ കമ്മിറ്റി അംഗം സി എൻ പ്രഭകുമാർ, എം എം ഏലിയാസ്. പാമ്പാക്കുട– സിപിഐ നിയോജകമണ്ഡലം സെക്രട്ടറി ജിൻസൺ വി പോൾ, റോയി ജോൺ. ഇലഞ്ഞി–സിപിഐ എം ഏരിയ കമ്മിറ്റി അംഗം സണ്ണി കുര്യാക്കോസ്, ജോയി കുളത്തിങ്കൽ. പാലക്കുഴ–സിപിഐ എം ലോക്കൽ സെക്രട്ടറി ജോഷി സ്കറിയ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home