മൂവാറ്റുപുഴ നഗരസഭാ ചെയർപേഴ്സൺ രാജിവയ്‌ക്കണം ; എൽഡിഎഫ് നഗരസഭാ ഓഫീസ് മാർച്ച് നടത്തി

മൂവാറ്റുപുഴ
നഗരസഭാ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസ് മാർച്ചും ധർണയും നടത്തി.
നഗരസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രികയിൽ ജോയ്സ് മേരി ആന്റണി വിദ്യാഭ്യാസയോഗ്യത വ്യാജമായി ചേർത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.
ജോയ്സിനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് 24–-ാംവാർഡിലെ വോട്ടർ മൂവാറ്റുപുഴ മുൻസിഫ് കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കോടതി അയച്ച നോട്ടീസ് ചെയർപേഴ്സൺ കൈപ്പറ്റിയില്ല. ഉയർന്ന വിദ്യാഭ്യാസയോഗ്യതയുണ്ടെന്ന് കാണിച്ച് ജോയ്സ് സ്വകാര്യസ്കൂളിൽ ജോലി ചെയ്തതിനെതിരെയും ആക്ഷേപമുയർന്നു.
മാർച്ചിനുശേഷം നടന്ന ധർണ സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം സജി ജോർജ് അധ്യക്ഷനായി. സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് ഷൈൻ ജേക്കബ്, നഗരസഭ കൗൺസിലർ മജീദ് മങ്ങാടൻ, സിപിഐ മുനിസിപ്പൽ സെക്രട്ടറി കെ പി അലികുഞ്ഞ്, സിപിഐ മണ്ഡലം കമ്മിറ്റി അംഗം ജോർജ് വെട്ടിക്കുഴി തുടങ്ങിയവർ സംസാരിച്ചു.










0 comments