ad
Deshabhimani

ഉയരും ലോകോത്തര കൊച്ചി ; കോർപറേഷനിൽ എൽഡിഎഫ്‌ പ്രകടനപത്രിക

ldf manifesto kochi corporation
വെബ് ഡെസ്ക്

Published on Dec 03, 2025, 03:40 AM | 4 min read

‘‘ലോകോത്തര നഗരമായി കൊച്ചിയെ ഉയർത്താനുള്ള വികസന, ക്ഷേമ പദ്ധതികളുമായി എൽഡിഎഫ്‌ കോർപറേഷൻ തെരഞ്ഞെടുപ്പ്‌ പ്രകടനപത്രിക. നഗരത്തിന്റെ ആവശ്യകതകൾ നിറവേറ്റുന്നതും ഭാവിവളർച്ച സാധ്യമാക്കുന്നതുമായ പദ്ധതികളാണ്‌ എൽഡിഎഫ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌’’


തുടരട്ടെ എൽഡിഎഫ്‌, ഇനിയും വളരട്ടെ കൊച്ചി

വികസിത രാജ്യങ്ങളോട്‌ കിടപിടിക്കുന്ന ലോകോത്തര നഗരമായി കൊച്ചിയെ ഉയർത്താനുള്ള പദ്ധതികളുമായി എൽഡിഎഫ്‌ കൊച്ചി കോർപറേഷൻ തെരഞ്ഞെടുപ്പ്‌ പ്രകടനപത്രിക. മനുഷ്യനെയും പ്രകൃതിയെയും ചേർത്തുപിടിക്കുന്ന വികസന പദ്ധതികളാണ്‌ എൽഡിഎഫ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്‌ പ്രകടനപത്രിക പ്രകാശിപ്പിച്ചു. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ്‌ അംഗം കെ എം ദിനകരൻ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ പ്രകടനപത്രിക വിശദീകരിച്ചു. സിപിഐ എം ജില്ലാസെക്രട്ടറി എസ്‌ സതീഷ്‌, സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌ മണി, കെ ജെ മാക്‌സി എംഎൽഎ, ഘടകകക്ഷി നേതാക്കളായ വി വി ജോഷി, ടി വി വർഗീസ്, കുമ്പളം രവി എന്നിവർ സംസാരിച്ചു. സിപിഐ എം എറണാകുളം ഏരിയ സെക്രട്ടറി സി മണി സ്വാഗതം പറഞ്ഞു.


ക്ലീൻ, ഗ്രീൻ

സുസ്ഥിരമാലിന്യ സംസ്‌കരണം, വൃത്തിയുള്ള നഗരവും ഉറപ്പ്‌. നഗരത്തിലെ റോഡുകള്‍ 24 മണിക്കൂറും വൃത്തിയാക്കാന്‍ സംവിധാനം. മാലിന്യത്തിൽനിന്ന്‌ മൂല്യവർധിത ഉൽപ്പന്നങ്ങൾ. മാലിന്യശേഖരണത്തിന്‌ പ്രത്യേക അറയുള്ള വാഹനങ്ങൾ. ഹരിതകർമ സേനയ്‌ക്ക്‌ ഇലക്‌ട്രിക്‌ വാഹനങ്ങൾ. ഖരമാലിന്യത്തില്‍നിന്നുണ്ടാക്കുന്ന ഇന്ധനം സിമന്റ്‌ ചൂള, വ്യവസായ യൂണിറ്റുകളിൽ നൽകാൻ സംവിധാനം.


കുതിക്കാം, നിരത്തിലും ജലത്തിലും

ജലമെട്രോ ഇടക്കൊച്ചിയിലേക്കും ചളിക്കവട്ടത്തേക്കും. റോ റോ എസ്‌പിവി രൂപീകരിക്കും. കെഎസ്‌ആർടിസിയുമായി ചേർന്ന്‌ ഇലക്ട്രിക്‌ ബസ്‌ സർവീസ്‌ തുടങ്ങും. കലൂര്‍ സ്വകാര്യ ബസ്‌ സ്‌റ്റാന്‍ഡ് നവീകരിക്കും. പെരുമ്പടപ്പില്‍ ബസ്‌സ്‌റ്റാന്‍ഡ് നിര്‍മിക്കും. കൂടുതൽ ഇലക്‌ട്രിക്‌ ചാർജിങ്‌ പോയിന്റുകൾ. ആധുനിക ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രങ്ങൾ. അത്യാധുനിക മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്. പാര്‍ക്കിങ് ആപ്പുകള്‍. ബൈക്ക്‌ ഷെയറിങ്‌.


ഹരിതാഭയോടെ
 പവർഫുൾ 
ബ്രഹ്മപുരം

ബ്രഹ്മപുരത്ത് ഗ്രീന്‍ കവറേജ് പദ്ധതി. പച്ചപ്പ്‌ നിലനിർത്തും. നിലവിലുള്ള സിബിജി പ്ലാന്റ്‌, ബിഎസ്‌എഫ്‌ പ്ലാന്റുകൾക്ക്‌ മാലിന്യത്തിൽനിന്ന്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന വേസ്‌റ്റ്‌ ടു എനർജി പ്ലാന്റ്‌, വിന്‍ഡ്രോ കമ്പോസ്റ്റ് യൂണിറ്റ്‌, ആർഡിഎഫ്‌ പ്ലാന്റുകൾ എന്നിവ സജ്ജമാക്കും.


എന്നും ഉത്സവം

എല്ലാവർഷവും അര്‍ബന്‍ ഫെസ്‌റ്റും നൃത്തോത്സവവും സംഗീതോത്സവവും. ഇടക്കൊച്ചിയിലും കൊച്ചിയിലും സാംസ്കാരിക മ്യൂസിയം. ഭാഷാ ന്യൂനപക്ഷ കേന്ദ്രം തുടങ്ങും. കുടുംബശ്രീ, റസിഡന്റ്‌സ്‌ അസോസിയേഷനുകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി എല്ലാവര്‍ഷവും മേളകള്‍, ‘ആര്‍ട്സ് സ്പെയ്സ് കൊച്ചി' തുടരും. കോക്കേഴ്സ് തിയറ്റര്‍ കോംപ്ലക്സ് സ്ഥാപിക്കും.


തൊഴിലാളികൾക്ക്‌
 താമസിക്കാൻ 
വീടുകൾ

തൊഴിലാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ ഷീ ലോഡ്‌ജ്‌ മാതൃകയിൽ വീടുകൾ ഒരുക്കും. സ്വകാര്യമേഖലയുമായി ചേർന്ന്‌ പരീക്ഷണാടിസ്ഥാനത്തിലാണിത്‌.


പരാതി തീർക്കാൻ ആപ്

സാമ്പത്തിക സ്രോതസ്സുകള്‍ക്കായി മുനിസിപ്പല്‍ ബോണ്ട് ഇറക്കും. പദ്ധതികള്‍ കൃത്യമായി പൗരന് പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രൊഫഷണലുകൾ. ഫിനാൻസ്‌ മാനേജർ, സിറ്റി പ്രോജക്ട്‌ മാനേജർ, ട‍ൗൺ പ്ലാനർ, ലീഗൽ അഡ്വൈസർ, ഐടി മാനേജർ എന്നിവരെ നിയമിക്കും. പരാതിപരിഹാരത്തിനായി മൊബൈല്‍ ആപ്ലിക്കേഷന്‍, എല്ലാമാസവും അദാലത്ത്. ഡിവിഷനുകളിൽ പരാതിപ്പെട്ടി. ജനങ്ങള്‍ക്ക് നേരിട്ട് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ മേയേഴ്സ് കണക്ട് പരിപാടി. വിദഗ്ധരുടെ സേവനത്തിന്‌ ഉപദേശകസമിതി, എക്സ്റ്റന്‍ഡഡ് കൗണ്‍സില്‍, മേയേഴ്സ് ബിസിനസ്‌ ക‍ൗൺസിൽ.


കളറാകും കനാൽ,
വെള്ളക്കെട്ട്‌ ഒ‍ൗട്ട്‌

പ്രധാന കനാലുകളായ പേരണ്ടൂര്‍, ചിലവന്നൂര്‍, ഇടപ്പള്ളി, കോന്തുരുത്തി, തേവര, മാര്‍ക്കറ്റ് കനാലുകളിലെ തടസ്സങ്ങള്‍ നീക്കി ആഴംകൂട്ടി വീണ്ടെടുത്ത് നീരൊഴുക്ക് സുഗമമാക്കും. കനൽ ഇതിലൂടെ വെള്ളക്കെട്ടും കൊതുകുശല്യവും ഒഴിവാക്കും. രാമേശ്വരം -മാമ്പ്ര ബൗണ്ടറി കനാല്‍, ഇടക്കൊച്ചി പഷ്ണിത്തോട്, പണ്ടാരച്ചിറ തോട് എന്നിവയും പുനരുജ്ജീവിപ്പിക്കും. ഇരുവശത്തും നടപ്പാതകൾ, ഓപ്പണ്‍ സ്‌പേസ്‌, ഇരിപ്പിടങ്ങൾ എന്നിവ സജ്ജമാക്കും. സിവറേജ് ലൈനുകള്‍, സിവറേജ് പ്ലാന്റുകള്‍ സ്ഥാപിക്കും.


​വേൾഡ്‌ ക്ലാസ്‌

നഗരത്തില്‍ എല്ലായിടത്തും സിറ്റിഗ്യാസ്. അഞ്ചുവര്‍ഷത്തേക്ക് കച്ചവട ലൈസന്‍സ്. ഒരു വ്യാപാരത്തിന് ഒരു ലൈസന്‍സ് നടപ്പാക്കാൻ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും. വ്യാപാരികള്‍ക്ക് നഷ്ടമുണ്ടായാല്‍ നികത്തുന്നതിന് കണ്ടിന്‍ജന്‍സി ഫണ്ട് സര്‍ക്കാര്‍ സഹായത്തോടെ രൂപീകരിക്കും. തെരുവുകച്ചവടനയം നടപ്പാക്കും. തെരുവുകച്ചവടക്കാരെ ആകര്‍ഷകമായ രീതിയില്‍ പുനരധിവസിപ്പിക്കും. തെരഞ്ഞെടുത്ത പാതകള്‍ ജനങ്ങളുടെ സഹകരണത്തോടെ വൃത്തിയാക്കി സംരക്ഷിക്കും. കൊച്ചി ഷോപ്പിങ് ഫെസ്റ്റിവല്‍ പുനരാരംഭിക്കും. പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണത്തിന്‌ നിയമം നടപ്പാക്കും.


വേഗം സുഖമാകട്ടെ

അർബുദചികിത്സയ്ക്ക് ‘തൂവല്‍സ്പര്‍ശം' സഹായപദ്ധതി. സമഗ്ര ആരോഗ്യ പരിരക്ഷാപദ്ധതി നടപ്പാക്കും. കരുവേലിപ്പടി ആശുപത്രി നവീകരിക്കും. വെല്‍നസ് സെന്ററുകളോടുചേര്‍ന്ന് ആധുനിക ലാബുകളും ഫാര്‍മസികളും. സൗജന്യ സിപിആര്‍ പരിശീലനം. കൗമാര പരിചരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. മയക്കുമരുന്നിനും രാസലഹരിക്കുമെതിരെ വിദ്യാര്‍ഥികളുമായി ചേര്‍ന്ന് അലര്‍ട്ട് ക്ലബ്ബുകള്‍.


പുതിയ നാല്
 സമൃദ്ധി

സമൃദ്ധി മാതൃകയിൽ നാല്‌ ജനകീയ ഹോട്ടലുകൾകൂടി തുടങ്ങും. ഭക്ഷണഗുണനിലവാരം ഉറപ്പാക്കാൻ പ്രത്യേകപരിശോധനാ ലാബുകൾ ആരംഭിക്കും. ഹോട്ടലുകൾക്ക്‌ വൃത്തിയുടെയും ഭക്ഷണത്തിന്റെയും അടിസ്ഥാനത്തിൽ ഗ്രേഡിങ്‌.


സഞ്ചാരികളുടെ 
സ്വർഗം

ചെന്നൈ ഐഐടിയുടെ സഹായത്തോടെ ഫോര്‍ട്ടുകൊച്ചി ബീച്ച് വീണ്ടെടുക്കും. പായലും ചെളിയും കയറുന്നത് തടയാന്‍ ബൂം ബാരിയര്‍. ദിവസവും ബീച്ച് വൃത്തിയാക്കാന്‍ സംവിധാനം. ബീച്ചുകള്‍ കേന്ദ്രീകരിച്ച് അത്യാധുനിക സൗകര്യങ്ങള്‍. സാംസ്കാരിക പരിപാടികള്‍ക്ക് പ്രത്യേക മേഖലകൾ. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഗൈഡിനെക്കൂടി ഉള്‍പ്പെടുത്തി ബസ്‌ സർവീസ്‌.


മികവേറാൻ മിന്നും നഗരാസൂത്രണ പദ്ധതികൾ


ജലമെട്രോ, പ്രധാന റോഡ്, റെയില്‍ ഗതാഗതം
 ഉള്‍പ്പെടുത്തി പൊതുഗതാഗതസംവിധാനം ഉപയോഗപ്പെടുത്താൻ
 ട്രാന്‍സിറ്റ് ഓറിയന്റഡ്‌ ഡെവലപ്മെന്റ്‌ പദ്ധതി


അംബേദ്കര്‍ സ്റ്റേഡിയം നവീകരിച്ച് ആധുനിക
 ഫുട്ബോള്‍ സ്റ്റേഡിയം, സ്പോര്‍ട്സ് അക്കാദമി


വൈറ്റില ബണ്ട് റോഡ് അഞ്ചുവര്‍ഷത്തിനകം


മോശം അവസ്ഥയിലുള്ള അഞ്ച് 
താമസകേന്ദ്രങ്ങള ലാന്‍ഡ്പൂളിങ്ങിലൂടെ
 ആധുനികവല്‍ക്കരിക്കും

മറൈന്‍ഡ്രൈവ് ബോട്ട്ജെട്ടി ആധുനികവല്‍ക്കരിക്കും.


ഇലക്‌ട്രിക് വാഹന ഉപയോഗം പൊതുഗതാഗതത്തില്‍ 
 ഘട്ടംഘട്ടമായി നടപ്പാക്കും


തൊഴില്‍കേന്ദ്രങ്ങള്‍ക്കുസമീപം കുറഞ്ഞ ചെലവില്‍ 
 താമസിക്കാന്‍ നഗരഭവനനയം


ചെറുകിട ബിസിനസ്‌ ക്ലസ്‌റ്ററുകൾക്ക്‌ പിന്തുണ


ഹെറിറ്റേജ് മാപ്പിങ് വ്യാപകമാക്കും


കുറഞ്ഞത് 50 കിലോമീറ്റർ സുരക്ഷിത
 സൈക്കിള്‍ ട്രാക്കുകള്‍


എല്ലാ വര്‍ഷവും മുനിസിപ്പല്‍ ജെന്‍ഡര്‍ ഓഡിറ്റ്


വെള്ളക്കെട്ട് പരിഹരിക്കാന്‍ ഡ്രെയിനേജ് മാസ്റ്റര്‍ പ്ലാന്‍


മറൈന്‍ഡ്രൈവ് എക്സ്റ്റന്‍ഷന്‍ സ്കീം നടപ്പാക്കും


ഭരണഘടനാനിയമത്തില്‍ പരിജ്ഞാനം നല്‍കാൻ
 അംബേദ്കര്‍ സ്ക്വയര്‍


ലിവിങ്‌വിൽ നിയമസാധുതയോടെ നടപ്പാക്കാൻ
 സംവിധാനം


​മറൈന്‍ഡ്രൈവ് ഹെലിപാഡിനോടുചേര്‍ന്ന്
 സ്ഥിരം എക്സിബിഷന്‍ കേന്ദ്രങ്ങള്‍


പുനരുപയോഗ ഊര്‍ജനഗരമാക്കും


ഇടക്കൊച്ചിയിൽ സ്‌റ്റേഡിയം


ആധുനിക ശുചിമുറികള്‍, ഫീഡിങ് മുറികള്‍


വീടുകളിലും സ്ഥാപനങ്ങളിലും പഴം, പച്ചക്കറി കൃഷി
 വ്യാപകമാക്കാന്‍ സാമ്പത്തിക സഹായം


പശ്ചിമകൊച്ചിയിലും എറണാകുളത്തും
 അത്യാധുനിക അറവുശാലകള്‍


ചമ്പക്കര മാര്‍ക്കറ്റ് നവീകരിക്കും


അഞ്ചുമനയില്‍ നഗരസഭ സോണല്‍ ഓഫീസ്
 നവീകരിക്കും, കണ്‍വന്‍ഷന്‍ സെന്റർ നിർമിക്കും


പച്ചാളം നഗരസഭാ സോണല്‍ ഓഫീസ് നവീകരിക്കും


ഹരിതാഭയും ജൈവ വൈവിധ്യവും വീണ്ടെടുക്കാന്‍
 ഹീല്‍ കൊച്ചി


പോണ്ടിച്ചേരിയിലെ വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച്
 സെന്ററുമായി സഹകരിച്ച് കൊതുകുനിവാരണം



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home