ad
Deshabhimani

നിർദേശപ്പെട്ടി തുറന്നു; എൽഡിഎഫ്‌ പ്രകടനപത്രിക ഉടൻ

ldf manifesto
വെബ് ഡെസ്ക്

Published on Nov 22, 2025, 02:15 AM | 1 min read


കാക്കനാട്

പൊതുജനങ്ങളിൽനിന്ന് വികസനനിർദേശങ്ങൾ സ്വീകരിക്കാൻ എൽഡിഎഫ് തൃക്കാക്കര മുനിസിപ്പൽ കമ്മിറ്റി വിവിധ വാർഡുകളിൽ സ്ഥാപിച്ച നിർദേശപ്പെട്ടികൾ തുറന്നു.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണി ആദ്യപെട്ടി തുറന്ന്‌ ഉദ്ഘാടനം നിർവഹിച്ചു.


സിപിഐ എം ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ, മുനിസിപ്പൽ സെക്രട്ടറി സി കെ ഷാജി, ഏരിയ നേതാക്കളായ കെ ടി എൽദോ, കെ ആർ ജയചന്ദ്രൻ, വി ടി ശിവൻ, അജുന ഹാഷിം, മീനു സുകുമാരൻ, ടി എ സുഗതൻ, ടി ജി വേണുഗോപാൽ, എൻ എം സുബൈർ എന്നിവർ സംസാരിച്ചു.


വിവിധ കേന്ദ്രങ്ങളിലായി 48 പെട്ടികളാണ് സ്ഥാപിച്ചിരുന്നത്. കൂടാതെ സാമൂഹിക സാംസ്കാരിക സംഘടനകളും വിദഗ്‌ധരും നൽകിയ നിർദേശങ്ങൾ അടങ്ങിയ പ്രകടനപത്രികഡിസംബർ ആദ്യവാരം എൽഡിഎഫ് പുറത്തിറക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home