ad
Deshabhimani

കൊച്ചി മണ്ഡലം ജാഥ സമാപിച്ചു

LDF KOCHI JATHA

കൊച്ചി മണ്ഡലം എൽഡിഎഫ്‌ പ്രചാരണജാഥ സമാപന സമ്മേളനം സിപിഐ എം ജില്ല സെക്രട്ടറിയറ്റ് അംഗം 
ജോൺ ഫെർണാണ്ടസ്‌ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 08, 2026, 02:17 AM | 1 min read

മട്ടാഞ്ചേരി


കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി നയിക്കുന്ന എൽഡിഎഫ് മധ്യമേഖലാ വികസനമുന്നേറ്റ ജാഥയുടെ പ്രചാരണാർഥം കൊച്ചി മണ്ഡലത്തിൽ പ്രചാരണ വാഹനജാഥ മൂന്നാംദിവസം തോപ്പുംപടി കൊച്ചി ഫിഷറീസ് ഹാർബറിൽനിന്ന് ആരംഭിച്ചു


സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ എം റിയാദ് ഉദ്ഘാടനം ചെയ്തു. വി എം യൂസഫ് അധ്യക്ഷനായി. കെ ജെ മാക്സി എംഎൽഎ ക്യാപ്റ്റനും അബ്ദുൾ ജലീൽ വൈസ് ക്യാപ്റ്റനും പി എ പീറ്റർ മാനേജറുമായ ജാഥയാണ് പര്യടനം തുടരുന്നത്‌.


പി പി ജങ്ഷൻ, പനയപ്പിള്ളി, കപ്പലണ്ടിമുക്ക്, കോമ്പാറമുക്ക്, ഈരവേലി, ലോബോ ജങ്ഷൻ, മിനി മാർക്കറ്റ്, പട്ടാളം, അമ്മൻകോവിൽ റോഡ് എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ജാഥ ഫോർട്ട്‌കൊച്ചി വെളിയിൽ സമാപിച്ചു.


സമാപനസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ്‌ ഉദ്ഘാടനം ചെയ്തു. ബെനഡിക്ട് ഫെർണാണ്ടസ്‌ അധ്യക്ഷനായി.

നേതാക്കളായ കെ ജെ മാക്സി എംഎൽഎ, എം അബ്ദുൾ ജലീൽ, പി എ പീറ്റർ, കെ എം റിയാദ്, ടി വി അനിത, പി എസ് രാജം, മേരി ഹർഷ, എം ഉമ്മർ, എം കെ അഭി, വി സി ബിജു, കെ എ അജേഷ്, മുഹമ്മദ് അബ്ബാസ്, പി ജെ ദാസൻ, വി കെ സുനിൽകുമാർ, ഷീബ ലാൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home