ad
Deshabhimani

മധ്യമേഖലാ ജാഥ 10, 11, 13, 14 ജില്ലയിൽ

വികസനമുന്നേറ്റ ജാഥയെ വരവേൽക്കാൻ 
ഒരുങ്ങി

LDF JATHA
വെബ് ഡെസ്ക്

Published on Feb 08, 2026, 02:59 AM | 2 min read

കൊച്ചി


കേരള കോണ്‍ഗ്രസ്‌ എം ചെയര്‍മാന്‍ ജോസ്‌ കെ മാണി എംപി നയിക്കുന്ന എല്‍ഡിഎഫ്‌ മധ്യമേഖല വികസനമുന്നേറ്റ ജാഥയെ വരവേൽക്കാൻ ജില്ല ഒരുങ്ങി. ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കി 10ന്‌ വൈകിട്ട്‌ 4.30ന്‌ കോതമംഗലം പൈങ്ങോട്ടൂരിൽ എത്തുന്ന ജാഥയെ ജില്ല ആവേശപൂർവം വരവേൽക്കുമെന്ന്‌ എൽഡിഎഫ്‌ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 10, 11, 13, 14 തീയതികളിലായി ജില്ലയിലെ 14 മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന ജാഥയെ വരവേൽക്കാൻ സമാനതകളില്ലാത്ത തയ്യാറെടുപ്പാണ്‌


പൂർത്തിയാക്കിയിട്ടുള്ളതെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌ പറഞ്ഞു. എൽഡിഎഫ്‌ ജില്ലാ കൺവീനർ ജോർജ്‌ ഇടപ്പരത്തി, സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ, കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌ ടോമി ജോസഫ്‌ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പൈങ്ങോട്ടൂരിൽ വരവേൽക്കുന്ന ജാഥയെ ഇരുചക്രവാഹന റാലിയുടെയും വാദ്യമേളങ്ങളുടെയും അകന്പടിയിൽ ആദ്യ സ്വീകരണ കേന്ദ്രമായ കോതമംഗലം ട‍ൗണിലെ വേദിയിലേക്ക്‌ ആനയിക്കും.


11ന്‌ കോതമംഗലത്തും 13ന്‌ പെരുന്പാവൂരും 14ന്‌ വൈപ്പിനിലും ജാഥ പര്യടനം തുടങ്ങുന്നതിനുമുന്പായി രാവിലെ 8.30ന്‌ സമൂഹത്തിലെ വിവിധ വിഭാഗം പ്രതിനിധികളുമായി ജാഥാക്യാപ്‌റ്റൻ ജോസ്‌ കെ മാണി നടത്തുന്ന കൂടിക്കാഴ്‌ചയും തുടർന്ന്‌ വാര്‍ത്താസമ്മേളനവും ഉണ്ടാകും.

11ന്‌ രാവിലെ 10ന്‌ മൂവാറ്റുപുഴ ട‍ൗണ്‍ഹാളിനുസമീപം ആദ്യ സ്വീകരണം. പകൽ മൂന്നിന്‌ പിറവം ട‍ൗണിലും നാലിന്‌ കോലഞ്ചേരി ട‍ൗണിലും അഞ്ചിന്‌ പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലും വരവേൽപ്പ്‌. 12ലെ ദേശീയ പണിമുടക്കിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ അന്നേദിവസം ജാഥ പര്യടനം ഉണ്ടാകില്ല.


13ന്‌ രാവിലെ 10ന്‌ അങ്കമാലി സിഎസ്‌എ ഓഡിറ്റോറിയത്തിൽ ആദ്യ സ്വീകരണം. മൂന്നിന്‌ ആലുവ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡ്‌, നാലിന്‌ പറവൂര്‍ പഴയ മുനിസിപ്പല്‍ പാര്‍ക്ക്‌, അഞ്ചിന്‌ ചെറായി ഗ‍ൗരീശ്വര ക്ഷേത്രമൈതാനം എന്നിവിടങ്ങളിലെ സ്വീകരണത്തോടെ സമാപനം.


14ന്‌ രാവിലെ 10ന്‌ തോപ്പുംപടി ഇഎസ്‌എ ജങ്‌ഷനില്‍ ആദ്യസ്വീകരണം. മൂന്നിന്‌ കുണ്ടന്നൂര്‍ ജങ്‌ഷൻ, നാലിന്‌ കളമശേരി പത്തടിപ്പാലം, അഞ്ചിന്‌ കലൂർ സ്‌റ്റേഡിയത്തിൽ എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളുടെ സ്വീകരണത്തോടെ ജാഥാപര്യടനം സമാപിക്കും.


ജാഥയിലെ സ്ഥിരാംഗങ്ങൾ


ജോസ്‌ കെ മാണി നയിക്കുന്ന മധ്യമേഖലാ ജാഥയിലെ മറ്റ്‌ സ്ഥിരാംഗങ്ങൾ ഇവർ: സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ പി കെ ബിജു (ജാഥാ മാനേജര്‍), കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ, പി പി സുനീര്‍ എംപി (സിപിഐ), സുഭാഷ്‌ പുഞ്ചക്കോട്ടില്‍ (എൻസിപി), സാബു ജോര്‍ജ്‌ (ഇന്ത്യൻ സോഷ്യലിസ്‌റ്റ്‌ ജനതാദൾ), ഡോ. വര്‍ഗീസ്‌ ജോര്‍ജ്‌ (ആർജെഡി), മാത്യൂസ്‌ കോലഞ്ചേരി (കോണ്‍ഗ്രസ്‌ എസ്‌), കെ ജി പ്രേംജിത്ത്‌ (കേരള കോണ്‍ഗ്രസ്‌ ബി), ഫ്രാന്‍സിസ്‌ തോമസ്‌ (ജനാധിപത്യ കേരള കോണ്‍ഗ്രസ്‌), എം എ ലത്തീഫ്‌ (ഐഎൻഎൽ), ബിനോയ്‌ ജോസഫ്‌ (കേരള കോണ്‍ഗ്രസ്– സ്കറിയ)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home