കളമശേരി മണ്ഡലം ജാഥയ്‌ക്ക് ആവേശത്തുടക്കം

കങ്ങരപ്പടിയിൽ മന്ത്രി പി രാജീവ് നയിക്കുന്ന എൽഡിഎഫ് കളമശേരി മണ്ഡലം ജാഥ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തപ്പോൾ
കളമശേരി
ജോസ് കെ മാണി എംപി നയിക്കുന്ന എൽഡിഎഫ് മധ്യമേഖലാ വികസനജാഥയ്ക്ക് മുന്നോടിയായി വ്യവസായമന്ത്രി പി രാജീവ് നയിക്കുന്ന കളമശേരി മണ്ഡലം പ്രചാരണ ജാഥയ്ക്ക് കങ്ങരപ്പടിയിൽ ആവേശത്തുടക്കം. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് ജാഥാക്യാപ്റ്റനെ പൂച്ചെണ്ട് നൽകി സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടകനും ജാഥാക്യാപ്റ്റനും നിലവിലെ രാഷ്ട്രീയ സാഹചര്യവും വികസനനേട്ടങ്ങളും എണ്ണമിട്ട് നിരത്തി. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം ടി നിക്സൺ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ സി ബി ദേവദർശനൻ, സി കെ പരീത്, കെ ബി വർഗീസ്, എൽഡിഎഫ് നേതാക്കളായ കെ എൻ ഗോപിനാഥ്, ഷെറീഫ് മരക്കാർ, എ എം യൂസഫ്, പി സി ജോൺസൺ, വി എം ശശി, പി എ ഡേവിസ്, പി അജിത്കുമാർ, ആർ ബി അൻവർ, ബിനു ചന്ദ്രശേഖരൻ, ഏലൂർ നഗരസഭാ അധ്യക്ഷ ലൈജി സജീവൻ തുടങ്ങിയവർ സംസാരിച്ചു.
ഇരുനൂറിലേറെ ഇരുചക്രവാഹനങ്ങൾ അണിനിരന്ന ജാഥ കളമശേരി, ഏലൂർ, കടുങ്ങല്ലൂർ പ്രദേശങ്ങളിലെ പര്യടനത്തിനുശേഷം കുഞ്ഞുണ്ണിക്കരയിൽ സമാപിച്ചു.
സ്വീകരണകേന്ദ്രങ്ങളിൽ എ ആർ രഞ്ജിത്, വി എ സക്കീർ ഹുസൈൻ, പി എം മുജീബ് റഹ്മാൻ, വി എ ഷെബീർ, പി എസ് സെൻ, എസ് രമേശൻ, കെ എം എ ജലീൽ, എം എ ജെയംസ് തുടങ്ങിയവർ സംസാരിച്ചു. ജാഥ ഞായർ രാവിലെ ഒമ്പതിന് പാനായിക്കുളത്തുനിന്ന് ആരംഭിച്ച് വൈകിട്ട് 5.30ന് കുന്നുകരയിൽ സമാപിക്കും. മുൻ മന്ത്രി വി എസ് സുനിൽകുമാർ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.










0 comments